എന്താണ് കര്‍ക്കിടകത്തിലെ സുഖ ചികിത്സ

ശ്രീനു എസ്| Last Modified ചൊവ്വ, 20 ജൂലൈ 2021 (12:56 IST)
കര്‍ക്കിടകം പേമാരിയുടെയും രോഗത്തിന്റെയും കാലമാണ്. മഴക്കാലമായതിനാല്‍ തന്നെ ശരീരത്തില്‍ വാതം അധികമായിരിക്കും. അധികമുള്ളവാത ദോഷത്തെ പുറത്തുകളയാന്‍ വേണ്ടിയാണ് കര്‍ക്കിടകത്തില്‍ സുഖ ചികിത്സ നടത്തുന്നത്. പ്രധാനമായും മസാജ്, ധാര, പൊടിക്കിഴി എന്നിവയാണ് ചികിത്സകള്‍.

ഇതില്‍ പ്രധാനപ്പെട്ട ചികിത്സയാണ് എണ്ണ തേച്ചുള്ള കുളി. ഇതില്‍ ഒരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ചാണ് എണ്ണ തിരഞ്ഞെടുക്കേണ്ടത്. ശരീരത്തില്‍ രക്തയോട്ടം ശരിയായി നടക്കാനും പേശികള്‍ക്ക് ഉണര്‍വ് ലഭിക്കാനും എണ്ണതേച്ചുള്ള കുളി സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :