ഞങ്ങള്‍ ലോകേഷ് ചക്രവര്‍ത്തിയെ അംഗീകരിക്കുന്നു. പുരാണങ്ങളില്‍ പറയുന്നതെല്ലാം സത്യമാവണമെന്നില്ല. അവയെ കുറിച്ച് ആലോചിച്ച ശേഷമേ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാവൂ-ഗൌതമ ബുദ്ധന് പറഞ്ഞു. ഇത് തന്നെയാണ് വായനക്കാരോട് ഞങ്ങളുടെ അഭ്യര്‍ത്ഥനയും. വിശ്വാസവും അന്ധവിശ്വാസവും തമ്മില്‍ ഒരു മിനിറ്റിന്റെ അന്തരമേ ഉണ്ടാവൂ. അതിനാല്‍, ഇവ തമ്മിലുള്ള വ്യത്യാസം അറിയാന്‍ ശ്രമിക്കൂ.
പുരാണം
നാല് വര്‍ഷത്തെ വനവാസം കഴിഞ്ഞ പാണ്ഡവര്‍ ദ്രൌപതിക്ക് ഒപ്പം ഈ ഗ്രാമത്തില്‍ വച്ച് മാതാ വരദായിനി ദേവിക്ക് മുന്നില്‍ “അജ്ഞാത വാസം” പ്രശ്നമൊന്നും കൂടാതെ പൂര്‍ത്തിയാക്കാന്‍ വേണ്ടി പ്രാര്‍ത്ഥന നടത്തി. ഒരു വര്‍ഷത്തെ അജ്ഞാത വാസത്തിന് ശേഷം പാണ്ഡവര്‍ ദേവിക്ക് നെയ്യ് അര്‍പ്പിച്ചു. ഇതെ തുടര്‍ന്ന് ഗ്രമീണര്‍ എല്ലാ വര്‍ഷവും ഈ ആചാരം തുടരുന്നു.
WD
WD
ബാര്‍ബര്‍മാരാണ് ഘോഷയാത്രയ്ക്കായി ദേവിയുടെ വാഹനം ഒരുക്കുന്നത്. കുശവന്മാര് മണ്ണ് കൊണ്ടുള്ള എട്ട് കുടങ്ങള്‍ നിമ്മിച്ച് ഈ വാഹനത്തില്‍ വയ്ക്കുന്നു. പൂന്തോട്ട പണിക്കാര് പൂക്കള്‍ കൊണ്ട് ദേവീ വാഹനം അലങ്കരിക്കുന്നു. എല്ലാവര്‍ഷവും ദേവിക്കായി പ്രത്യേക വാഹനമൊരുക്കും. എന്നാല്‍, ഈ വാഹനത്തില്‍ ഒരു ആണി പോലും ഉപയോഗിക്കില്ല എന്നതാണ് പ്രത്യേകത. ഈ സമയം തന്നെ പ്രധാന ജ്യോതിഷി മഴയെ കുറിച്ചുള്ള പ്രവചനവും നടത്തും. ഈ വര്‍ഷം ആവശ്യത്തിനുള്ള മഴ ലഭിക്കുമെന്നാണ് സൈലേഷ് ഭണ്ഡാദി എന്ന ജോതിഷി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇദ്ദേഹം നടത്തിയ പ്രവചനം ശരിയായിരുന്നു എന്ന് ഗ്രാമീണര്‍ സാക്ഷ്യപ്പെടുത്തുന്നു.