1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Will IPL Postpone? Covid 19 IPL 2021

ഐപിഎല്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമോ?

IPL Postone
ഐപിഎല്‍ 2021 സീസണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉപേക്ഷിക്കുമോ? ഈ സീസണ്‍ ഏകദേശം പകുതിയിലേക്ക് എത്തുകയാണ്. അതിനിടയിലാണ് ഐപിഎല്‍ ഉപേക്ഷിക്കുമോ എന്ന തരത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയൊരു ചോദ്യമുയര്‍ന്നിരിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. 

 
നേരത്തെ നിശ്ചയിച്ചതുപോലെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുമെന്നും ഷെഡ്യൂളില്‍ മാറ്റമില്ലെന്നും ഗാംഗുലി പറഞ്ഞു. പൂര്‍ണമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നത്. 
 
ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര്‍.അശ്വിന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിദേശ താരങ്ങള്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രൂ ടൈ എന്നിവരെല്ലാം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 

 
അടുത്ത ലേഖനം
സ്മിത്തും വാർണറും നാട്ടിലേക്ക് മടങ്ങിയേക്കും, ഐപിഎൽ അനിശ്ചിതത്വത്തിൽ