അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (15:37 IST)
തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനമല്ല കൊൽക്കത്തയ്‌ക്കായി ഈ സീസണിൽ ശുഭ്‌മാൻ ഗിൽ നടത്തുന്നത്. കഴിഞ്ഞ അഞ്ച് ഇന്നിങ്സുകളിൽ നിന്നും 80 റൺസ് മാത്രമാണ് താരം സ്വന്തമാക്കിയത്. എന്നാൽ സീസൺ അവസാനിക്കുമ്പോൾ ടൂർണമെന്റ് ടോപ് സ്കോറർമാരുടെ പട്ടികയിൽ ഗില്ലും ഉണ്ടാവുമെന്ന് പറഞ്ഞിരിക്കുകയാണ്
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മെന്ററായ ഡേവിഡ് ഹസി.
ഫോം എന്നത് വരികയും പോവുകയും ചെയ്യും എന്നാൽ ക്ലാസ് ഒരിക്കലും നഷ്ടമാവില്ല. ടൂർണമെന്റ് അവസാനിക്കുമ്പോൾ ഏറ്റവും ഉയർന്ന സ്കോറുകൾ ഗില്ലിന്റെയാകും അദ്ദേഹം ഒരു ക്ലാസ് താരമാണ് ഡേവിഡ് ഹസി പറഞ്ഞു. അയാൾ നെറ്റ്‌സിൽ ഒരുപാട് സമയം പരിശ്രമിക്കുന്നുണ്ട്. കളിയെ കുറിച്ച് ഉത്തമബോധ്യവുമുണ്ട്. ഒരു അസാധാരണ പ്രതിഭയും കൂടിയാണ്. അതിനാൽ ഗിൽ തിരിച്ചുവരും ഹസി വ്യക്തമാക്കി.