ഇന്ത്യക്കാർ കളം നിറയുന്ന ഐപിഎൽ മാമാങ്കം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (12:55 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസൺ പുരോഗമിച്ചുകൊണ്ടിരിക്കെ ഇന്ത്യൻ താരങ്ങൾ കളിക്കളങ്ങൾ വാഴുന്ന കാഴ്‌ച്ചയാണ് കാണാനുള്ളത്. ഐപിഎല്ലിൽ ഇതുവരെ വന്ന എല്ലാ മികച്ച ബാറ്റിങ് പ്രകടനങ്ങളും ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെയാണ്. ക്രിക്കറ്റ് മാമാങ്കം തുടങ്ങി ഒരാഴ്‌ച്ച പൂർത്തിയാകുമ്പോൾ ഈ താരങ്ങൾ ആരെല്ലാമെന്ന് നോക്കാം.

ഒരാഴ്‌ച്ച തികയുമ്പോൾ 6 ഇന്ത്യൻ താരങ്ങളാണ് 70 റൺസിന് മുകളിൽ സ്കോർ ചെയ്‌തിട്ടുള്ളത്. വിദേശതാരങ്ങളിൽ ഫാഫ് ഡുപ്ലെസിൽ മാത്രമാണ് 70ന് മുകളിൽ സ്കോർ ചെയ്‌തിട്ടുള്ള താരം. ഈ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ചത് പഞ്ചാബ് നായകനായ കെഎൽ രാഹുലാണ്. പുറത്താകാതെ 132 റൺസാണ് രാഹുൽ നേടിയത്. പഞ്ചാബിന്റെ തന്നെ മായങ്ക് അഗർവാളും ടൂർണമെന്റിൽ സെഞ്ചുറി(106) നേടി. കൂടാതെ 89 റൺസ് പ്രകടനവും താരം നടത്തി.

രാജസ്ഥാനിന്റെ മലയാളി താരം സഞ്ജുസാംസണാണ് മായങ്കിന് തൊട്ടുപിനിലുള്ളത്. പഞ്ചാബിനെതിരെ 42 പന്തിൽ നേടിയ 85 റൺസും ചെന്നൈക്കെതിരെ 32 പന്തിൽ നേടിയ 74 റൺസും ഇതിൽ ഉൾപ്പെടുന്നു. കൊൽക്കത്തക്കെതിരെ 54 പന്തിൽ 80 റൺസ് നേടിയ ഇന്ത്യയുടെ ഹിറ്റ്‌മാൻ രോഹിത് ശർമ്മയാണ് പട്ടികയിൽ നാലാമത്.ഉദ്ഘാടന മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മികച്ച വിജയം നേടികൊടുത്ത അമ്പാട്ടി റായുഡു 48 പന്തിൽ 71 റൺസ് നേടിയിരുന്നു.

ഹൈദരാബാദിനെതിരെ 62 പന്തിൽ പുറത്താകാതെ 70 റൺസെടുത്ത കൊൽക്കത്തയുടെ യുവ ബാറ്റ്സ്മാൻ ശുഭ്‌മാൻ ഗില്ലും ഐപിഎല്ലിൽ നേട്ടം കൈവരിച്ച ഇന്ത്യക്കാരിൽ ഉൾപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :