1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Irfan pathan slams ms dhoni indirectly

ചിലർക്ക് പ്രായം ഒരു സംഖ്യ മാത്രമാണ്, മറ്റ് ചിലർക്ക് പുറത്താവാനുള്ള കാരണവും: ധോണിയെ കുത്തി ഇർഫാൻ

ഐപിഎൽ
ഹൈദരാബാദ് സൺ‌രൈസേഴ്‌സിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിന് ഇടയിൽ തളർന്നിരുന്ന മഹേന്ദ്ര സിങ് ധോണിയുടെ കാഴ്‌ച്ച ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവുന്ന ഒന്നല്ല. ഈ പ്രായത്തിലും ധോണി കളിക്കുന്നു എന്നതിനെ അഭിനന്ദിക്കണം എന്ന് ഒരു കൂട്ടം പറയുമ്പോൾ ധോണി കളി മതിയാക്കണം എന്നാണ് ആരാധകരിൽ മറ്റൊരു വിഭാഗം പറയുന്നത്. ഇപ്പോളിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.
 
ചൈന്നൈ സൂപ്പർ കിങ്സിന്റെ നാല് ഐപിഎൽ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിക്ക് സാധിച്ചിരുന്നില്ല. ഇതോടെയാണ് ധോണിയെ പ്രായം തളർത്തുന്നുവെന്ന വിമർശനങ്ങളും ശക്തമായത്. ഇതോടെ പേര് പറയാതെ ധോണിക്കെതിരെ വിമർശനമുന്നയിച്ചിരിക്കുകയാണ് ഇർഫാൻ പത്താൻ. ചില താരങ്ങൾക്ക് പ്രായം ഒരു നമ്പർ മാത്രമണെന്നും മറ്റു ചിലർക്ക് അത് ടീമിൽ നിന്നും പുറത്താവാനുള്ള കാരണമാണെന്നുമാണ് ഇർഫാൻ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
IPL 2020: സഞ്‌ജു വീണു, ദേവ്‌ദത്ത് തലയുയര്‍ത്തി; ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം !