പഴയ മാജിക് ആവർത്തിക്കാനാകാതെ ധോനി, ചെന്നൈ സൂപ്പർ കിങ്‌സിന് 7 റൺസ് തോൽവി

അഭിറാം മനോഹർ| Last Modified ശനി, 3 ഒക്‌ടോബര്‍ 2020 (08:21 IST)
പതിമൂന്നാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 7 റൺസ് തോ‌ൽവി. ഹൈദരാബാദ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നുവന്ന ചെന്നൈക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനെ സാധിച്ചുള്ളു. ചെന്നൈക്ക് വേണ്ടി നായകൻ എംഎസ് ധോനിയും രവീന്ദ്ര ജഡേജയും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ രണ്ട് താരങ്ങൾക്കുമായില്ല.

മത്സരത്തിന്റെ 18ആം ഓവറിൽ 35 പന്തിൽ 50 റൺസെടുത്ത് നിൽക്കുകയായിരുന്ന രവീന്ദ്ര ജഡേജ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. 36 പന്തിൽ 47 റൺസോടെ ധോനി അവസാനം വരെ പൊരുതിയെങ്കിലും 7 റൺസ് അകലെ മത്സരം നഷ്ടപ്പെടുത്തി. സാം കരൺ അഞ്ചു പതിൽ നിന്നും 15 റൺസെടുത്തു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റൺസാണ് നേടിയത്.

യുവതാരങ്ങളായ പ്രിയം ഗാര്‍ഗ് - അഭിഷേക് ശര്‍മ കൂട്ടുകെട്ടാണ് ഹൈദരാബാദിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.22 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ പ്രിയം ഗാര്‍ഗ് 26 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ആറു ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്നു. 24 പന്തുകളിൽ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 31 റൺശാണ് അഭിഷേക് ശർമ നേടിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജോണി ബെയർസ്റ്റോയെ നഷ്ടപ്പെട്ടിരുന്നു.ഒരു ഘട്ടത്തിൽ 69ന് 4 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഹൈദരാബാദിനെ പ്രിയം ഗാർഗും അഭിഷേക് ശർമയും തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ടാണ് കരക്കയറ്റിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ ...

ബ്രസീൽ ടീമിൽ നെയ്മർ മടങ്ങിയെത്തുന്നു, അർജൻ്റീനയ്ക്കെതിരായ മത്സരത്തിൽ കളിക്കും
സാന്റോസിലെത്തിയ ശേഷം ഫിറ്റ്‌നസും ഫോമും വീണ്ടെടുക്കാന്‍ താരത്തിനായിരുന്നു. ഇതിനകം തന്നെ ...

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ...

ചാമ്പ്യൻസ് ട്രോഫി: ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം ഉപേക്ഷിച്ചു
20 ഓവര്‍ മത്സരം പോലും നടത്താനാവാത്ത സാഹചര്യത്തിലാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനമായത്. ...

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ ...

ഐസിസി ടൂര്‍ണമെന്റെന്നാല്‍ ചെക്കന് ഭ്രാന്താണ്, വില്യംസണെ പോലും പിന്നിലാക്കി രചിന്‍ രവീന്ദ്ര
ഐസിസി ടൂര്‍ണമെന്റില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ന്യൂസിലന്‍ഡിനായി 4 സെഞ്ചുറികള്‍ ...

എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ...

എല്ലാ കളിയും ഒരേ ഗ്രൗണ്ടില്‍, ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കെ ഉണ്ടെന്ന് പാറ്റ് കമ്മിന്‍സ്
മറ്റുള്ള ടീമുകള്‍ക്കെല്ലാം വിവിധ ഗ്രൗണ്ടുകളിലാണ് മത്സരങ്ങളെല്ലാം കളിക്കേണ്ടത്. എന്നാല്‍ ...

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന ...

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന യുവതാരങ്ങൾ വരണം, പാകിസ്ഥാൻ ടീം ഉടച്ചുവാർക്കണമെന്ന് വസീം അക്രം
പാകിസ്ഥാന്‍ മുന്‍ നായകനായ വസീം അക്രമാണ് ഏറ്റവും ഒടുവില്‍ ടീമിന്റെ മോശം പ്രകടനത്തിനെതിരെ ...