ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റം,സഞ്ജു സാംസൺ ഏകദിന ടീമിലും ഇടം നേടി, രോഹിത് ടെസ്റ്റ് പരമ്പരയിൽ മാത്രം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (17:41 IST)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ മാറ്റം വരുത്തി സെലക്ഷൻ കമ്മിറ്റി. അടിയന്തിരയോഗം ചേർന്നാണ് സെലക്ഷൻ കമ്മിറ്റി മാറ്റങ്ങൾ വരുത്തി. രോഹിത് ശർമ, വരുൺ ചക്രവർത്തി എന്നിവരുടെ പരിക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ടീമിൽ മാറ്റങ്ങൾ വരുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.

മലയാളി താരമായ ഏകദിന ടീമിലും ഇടം നേടി. നേരത്തെ ടി20യിലേക്ക് മാത്രമാണ് സഞ്ജുവിനെ പരിഗണിച്ചിരുന്നത്. പരിക്ക് ഭേദമായ രോഹിത് ശർമയെ ടെസ്റ്റിലേക്ക് മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. പരിക്കുണ്ടായിട്ടും ടീമിൽ ഇടം നേടിയിരുന്ന വരുൺ ചക്രവർത്തിയെ ടീമിൽ നിന്നും ഒഴിവാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :