സൺറൈസേഴ്‌സ് ഹൈദരാബാദ് താരത്തിനും കൊവിഡ്, ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 മെയ് 2021 (13:26 IST)
കൊവിഡ് വ്യാപനം ടീമുകളിലേക്കും പടർന്നതിനെ തുടർന്ന് പതിനാലാമത് ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചു. കൊൽക്കത്തയ്‌ക്കും ചെന്നൈയ്‌ക്കും പുറമെ ഹൈദരാബാദ് ക്യാമ്പിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ഐപിഎൽ ബയോ ബബിളിനുള്ളിലും കൊവിഡ് വ്യാപിച്ചതോടെ‌യാണ് ഐപിഎൽ മത്സരങ്ങൾ നിർത്തിവെയ്‌ക്കാൻ തീരുമാനമായത്.

കഴിഞ്ഞ ദിവസമാണ് ചെന്നൈ ക്യാമ്പിലെ 2 സപ്പോർട്ടിങ് സ്റ്റാഫുകൾ ഉൾപ്പടെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് രാജസ്ഥാൻ റോയൽസുമായുള്ള മത്സരത്തിൽ നിന്നും ചെന്നൈ സൂപ്പർ കിങ്സ് പിന്മാറിയിരുന്നു. കൊൽക്കത്തയ്ക്ക് പുറമെ ഡൽഹി ക്യാപ്പിറ്റൽസ് ക്യാമ്പിലും കൊവിഡ് റിപ്പോർട്ട് ചെയ്‌തിരുന്നു.

ഹൈദരാബാദിന്റെ വൃദ്ധിമാൻ സാഹയ്‌ക്കും ഡൽഹിയുടെ അമിത് മിശ്രയ്‌ക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :