1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. Smrithi mandana on IPL and sanju samson

രാജസ്ഥാനെ പിന്തുണക്കുന്നു, സഞ്ജുവിന്റെ വലിയ ആരാധിക: സ്മൃതി മന്ദാന

ഐപിഎൽ
ഐപിഎൽ പതിമൂന്നാം സീസണിൽ മൂന്ന് കളികൾ കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയൊട്ടാകെ ചർച്ചയായ താരമാണ് സഞ്ജു സാംസൺ. തന്റെ വെടിക്കെട്ട് ബാറ്റിങ് കൊണ്ട് ലോകമെങ്ങും വലിയ ആരാധവൃന്ദത്തെയാണ് സഞ്ജു നേടിയെടുത്തത്. ഇതിൽ പല മുൻനിര ക്രിക്കറ്റ് താരങ്ങൾ കൂടിയുണ്ട്. ഇപ്പോളിതാ സഞ്ജുവിന്റെ ആരാധികയാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ വെടിക്കെട്ട് താരം സ്മൃതി മന്ദാന.
 
സഞ്ജുവിന്റെ ബാറ്റിങ് കണ്ട് താൻ സഞ്ജുവിന്റെ വലിയ ആരാധികയായി മാറികഴിഞ്ഞുവെന്നാണ് സ്മൃതി പറയുന്നത്. സഞ്ജു ഉള്ളതിനാൽ മാത്രം രാജസ്ഥാൻ റോയൽസിനെ താൻ പിന്തുണക്കുന്നുവെന്നും സ്മൃതി പറഞ്ഞു. നെക്‌സ്റ്റ് ലെവൽ ബാറ്റിങ്ങാണ് സഞ്ജുവിന്റെത്. ഐപിഎല്ലിലെ കളികളിൽ നിന്നും പലതും പഠിച്ചെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഒരു ടീമിനെയും പിന്തുണക്കുന്നില്ല. എന്നാൽ കോലി,ഡിവില്ലിയേഴ്‌സ്,രോഹിത് ധോണി ഇവരെയെല്ലാം പിന്തുണക്കുന്നു. സ്മൃതി പറയുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ആ തെറ്റ് വീണ്ടും ആവർത്തിച്ച് ദിനേശ് കാർത്തിക്, ആരാധകർ കലിപ്പിൽ