അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ഓഗസ്റ്റ് 2020 (14:38 IST)
ഐപിഎല്ലിൽ വലിയ താരനിര സ്വന്തമായുണ്ടായിട്ടും ഇതുവരെയും കിരീടനേട്ടമൊന്നും സ്വന്തമാക്കാൻ സാധികാത്ത ടീമാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്. ഇപ്പോളിതാ ആർസിബിയുടെ പ്രധാന വീക്ക്‌നെസ്സ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമംഗവും ഇന്ത്യൻ സ്പിന്നറുമായ യൂസ്വേന്ദ്ര ചഹൽ.
ഡെത്ത് ഓവറുകളാണ് ആർസിബിയുടെ പ്രധാനപ്രശ്‌നമെന്നാണ് ചഹലിന്റെ വിലയിരുത്തൽ. അവസാന ഓവറുകളിൽ ടീം വഴങ്ങുന്ന റൺസാണ് പലപ്പോളും മത്സരത്തിൽ നിർണായകമാകാറെന്നും
ചഹൽ പറഞ്ഞു. ആറ് വർഷമായി ആർസിബിയ്‌ക്ക് വേണ്ടി കളിക്കുന്നു. മിച്ചെല്‍ സ്റ്റാര്‍ക്ക് ഒപ്പമുണ്ടായിരുന്ന സീസണ്‍ മാറ്റിനിര്‍ത്തിയാല്‍ ഡെത്ത് ഓവര്‍ ബൗളിങ് തന്നെയായിരുന്നു മറ്റെല്ലാ സീസണുകളിലും ആർസിബിയുടെ പ്രശ്‌നം ചഹൽ പറഞ്ഞു. ഈ സീസണിൽ ഡെയ്‌ൽ സ്റ്റെയ്‌നും ഉമേഷ് യാദവും ടീമിലുള്ളത് കാര്യങ്ങൾ വ്യത്യസ്‌തമാക്കുമെന്നും ചഹൽ പ്രതീക്ഷ പ്രകടിപ്പിച്ചു.