അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (16:40 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ
ഡ്രീം ഇലവൻ സ്വന്തമാക്കി. 222 കോടി രൂപയ്‌ക്കാണ് കരാർ ഉറപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഡ്രീം ഇലവന് പുറമെ റ്റാറ്റ ഗ്രൂപ്പ്, ബൈജൂസ് ആപ്, അണ്‍അക്കാദമി എന്നിവരാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നത്.
അണ്‍അക്കാദമി 210 കോടി മൂടക്കാന്‍ തയ്യാറായിരുന്നു. റാറ്റ് 180 കോടിയും ബൈജൂസ് ആപ്പ് 125 കോടിയുമാണ് മുടക്കാൻ തയ്യാറായിരുന്നത്. ഇതോടെ ഡ്രീം ഇലവനിന്റെ വാഗ്‌ദാനം ബിസിസിഐ സ്വീകരിച്ചു. കഴിഞ്ഞ സീസണിൽ വിവോ ആയിരുന്നു
ഐപിഎൽ ടൈറ്റിൽ സ്പോൺസർമാർ. എന്നാൽ ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവോ സ്പോൺസർഷിപ്പിൽ നിന്നും പിന്മാറുകയായിരുന്നു. പ്രതിവർഷം 440 കോടി രൂപയാണ് ടൈറ്റില്‍ സ്പോണ്‍സറെന്ന നിലയില്‍ വിവോ ബിസിസിഐയ്ക്ക് നല്‍കിയിരുന്നത്.