മാക്‌സ്‌‌വെല്ലിനായി പഞ്ചാബ് മുടക്കിയത് വമ്പൻ തുക: കാരണമെന്തെന്ന് വിശദമാക്കി അനിൽ കുംബ്ലെ

അഭിറാം മനോഹർ| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (14:29 IST)
2019 അവസാനം നടന്ന ലേലത്തിൽ 10.75 കോടി രൂപ മുടക്കിയാണ് കിംഗ്‌സ് ഇലവൻ പഞ്ചാബ് ഓസീസ് വെടിക്കെട്ട് വീരനായ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റ്സ്മാനാണെങ്കിലും കളിയിൽ സ്ഥിരത പുലർത്താത്ത താരത്തിന് 10 കോടി ചിലവിട്ടതിൽ പഞ്ചാബ് ആരാധകർ അത്ര സന്തോഷത്തിലല്ല. ഇപ്പോളിതാ തീരുമാനത്തിന് പിന്നിലെ കാരണം എന്തെന്ന് വിശദമാക്കിയിരിക്കുകയാണ് ടീമിന്റെ പരിശീലകനായ അനിൽ കുംബ്ലെ.

ഇത്തവണ ടീമിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുന്ന ഒരു ഇമ്പാക്‌ട് പ്ലേയർ വേണമെന്ന് ആദ്യമെ തീരുമാനിച്ചിരുന്നു. അതിനാലാണ് ഉയർന്ന തുക മുടക്കിയും മാക്‌സ്‌വെല്ലിനെ ടീമിലെടുത്തത്. ബാറ്റിങിന് പുറമെ ഫീൽഡിലും മികവ് പുലർത്തുന്ന താരമാണ് മാക്സ്‌വെല്ലെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :