1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ashwin doesnt deserve spot in white ball team says yuvraj singh

അശ്വിൻ മികച്ച താരമായിരിക്കും, എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ അർഹനല്ല, രൂക്ഷവിമർശനവുമായി യുവരാജ് സിംഗ്

Ashwin
ഇന്ത്യയ്ക്കായി ഏകദിന ടി20 ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ രവിചന്ദ്ര അശ്വിന്‍ യോഗ്യനല്ലെന്ന് തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. അശ്വിന്റെ ബാറ്റിംഗിലും ഫീല്‍ഡിങ്ങിലും ഉള്ള പോരായ്മകള്‍ ചൂണ്ടികാട്ടിയാണ് യുവരാജ് സിംഗ് ഇത്തരമൊരു നിരീക്ഷണത്തിലെത്തിയത്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു യുവരാജ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ പോലും ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ അശ്വിനായിരുന്നു. ടൂര്‍ണമെന്റില്‍ ഓസീസിനെതിരായ ഒരു മത്സരത്തില്‍ മാത്രമാണ് താരം കളിച്ചത്.
 
അശ്വിന്‍ മികച്ച ബൗളറാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഏകദിനത്തിലും ടി20യിലും അവന്‍ അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നില്ല. ബൗളിംഗില്‍ അവന്‍ വളരെ മികച്ചവനാണ്. പക്ഷേ ബാറ്റിംഗിലോ ഫീല്‍ഡര്‍ എന്ന നിലയിലോ അശ്വിന്‍ പോര. ടെസ്റ്റ് ടീമില്‍ ഓക്കെയാണ് എന്നാാല്‍ വിറ്റ് ബോളില്‍ അവന്‍ ഒരു സ്ഥാനത്തിന് അര്‍ഹനാണെന്ന് ഞാന്‍ കരുതുന്നില്ല. യുവരാജ് പറഞ്ഞു.
അടുത്ത ലേഖനം
ഇന്ത്യയിലുള്ള ടെസ്റ്റ് മാച്ചുകളിൽ കെ എൽ രാഹുലിനെ ഗ്ലൗസ് തൊടീക്കേണ്ടെന്ന് തീരുമാനം, ധ്രുവ് ജുറലിന് അടിച്ചത് വമ്പൻ ലോട്ടറി