ഒരു 30 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നു: റിഷഭ് പന്ത്

Rishabh Pant
Rishabh Pant
അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഏപ്രില്‍ 2025 (15:03 IST)
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്ങ്‌സിനെതിരെ 8 വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ലഖ്‌നൗ നായകന്‍ റിഷഭ് പന്ത്. മത്സരത്തില്‍ 20-30 റണ്‍സെങ്കിലും കുറഞ്ഞാണ് ലഖ്‌നൗ ഇന്നിങ്ങ്‌സ് അവസാനിച്ചതെന്നും അങ്ങനെയല്ലായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെയെന്നും പന്ത് വ്യക്തമാക്കി.


മത്സരശേഷം സംസാരിക്കവെയാണ് പന്ത് ഇക്കാര്യം പറഞ്ഞത്. ഈ ടോട്ടല്‍ മതിയാകുമായിരുന്നില്ല. ഞങ്ങള്‍ 20-30 റണ്‍സ് കുറഞ്ഞാണ് ബാറ്റിംഗ് അവസാനിപ്പിച്ചത്. അത് കളിയുടെ ഭാഗമാണ്. ഞങ്ങളുടെ ആദ്യത്തെ ഹോം ഗ്രൗണ്ട് മത്സരമാണ്. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ്. ഇന്നേ ദിവസം ഞങ്ങള്‍ വേണ്ടത്ര മികച്ച് നിന്നില്ല. ഇതില്‍ നിന്നും പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകും. റിഷഭ് പന്ത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :