1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Nicholas pooran top runscorer in IPL 2025

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ

Nicholas Pooran
ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മികച്ച പ്രകടനം നടത്തി ലഖ്‌നൗ താരം നിക്കോളാസ് പുറാന്‍. ആദ്യ 2 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ താരം മൂന്നാം മത്സരത്തില്‍ 44 റണ്‍സെടുത്താണ് മടങ്ങിയത്. 3 മത്സരങ്ങളില്‍ നിന്നും 63 റണ്‍സ് ശരാശരിയിലും 219 സ്‌ട്രൈക്ക്‌റേറ്റിലും 189 റണ്‍സ് പുറാന്‍ ഇതിനകം നേടി കഴിഞ്ഞു.
 
 3 മത്സരങ്ങളില്‍ നിന്നും 17 ഫോറും 15 സിക്‌സുകളുമാണ് പുറാന്‍ ഇതിനകം തന്നെ നേടിയത്. സീസണിലെ ആദ്യമത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 30 പന്തുകളില്‍ നിന്നും 6 ഫോറും 7 സിക്‌സും സഹിതം 75 റണ്‍സാണ് പുറാന്‍ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 26 പന്തില്‍ നിന്ന് 6 വീതം സിക്‌സും ഫോറുമായി 70 റണ്‍സും താരം നേടിയിരുന്നു. പഞ്ചാബ് കിങ്ങ്‌സിനെതിരെ 30 പന്തുകളില്‍ നിന്നും 5 ഫോറും 2 സിക്‌സും സഹിതം 44 റണ്‍സാണ് താരം നേടിയത്. 35 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന ലഖ്‌നൗവിനെ മത്സരത്തില്‍ കരകയറ്റിയത് നിക്കോളാസ് പുറാന്റെ പ്രകടനമായിരുന്നു. നിലവില്‍ സീസണില്‍ 189 റണ്‍സുള്ള നിക്കോളാസ് പുറാനാണ് ഐപിഎല്‍ 25 സീസണിലെ ടോപ്‌സ്‌കോറര്‍.
 
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും