അനുബന്ധ വാര്‍ത്തകള്‍
- 'നീ എന്താണ് ഡബിള്‍ ഓടാത്തത്'; വെങ്കടേഷ് അയ്യരോട് പൊട്ടിത്തെറിച്ച് ശ്രേയസ് അയ്യര്‍, തൊട്ടടുത്ത പന്തില്‍ വിക്കറ്റ് ! (വീഡിയോ)
- 'കോലി പോലും ചഹലിനെ ഇങ്ങനെ ഉപയോഗിച്ചിട്ടില്ല'; സഞ്ജു ഒരു കിടിലന്‍ ക്യാപ്റ്റന്‍ തന്നെയെന്ന് ആരാധകര്‍
- 'അയ്യേ...ഇവരെന്തിനാണ് ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തിരിക്കുന്നത്'
- ശ്രേയസ് അയ്യര്‍ കളി ജയിപ്പിച്ചിരുന്നെങ്കില്‍ അത് സഞ്ജുവിന്റെ തലയില്‍ ആയേനെ !
- മുംബൈ ഇന്ത്യന്‍സിന് വേണ്ടി അര്ജുന് ടെന്‍ഡുല്‍ക്കര്‍ ഇറങ്ങുന്നു ! കന്നി അവസരം കാത്ത് സച്ചിന്റെ മകന്
ഔട്ടായി ഡഗ്ഔട്ടിലേക്ക് കയറുമ്പോള്‍ മക്കല്ലത്തോട് തര്‍ക്കിച്ച് ശ്രേയസ് അയ്യര്‍; ബാറ്റിങ് ഓര്‍ഡറിലെ അതൃപ്തിയെന്ന് റിപ്പോര്‍ട്ട് (വീഡിയോ)
രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 218 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് നായകന്‍ ശ്രേയസ് അയ്യരുടെ മികവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കുതിക്കുകയായിരുന്നു. എന്നാല്‍, 17-ാം ഓവറില്‍ 51 പന്തില്‍ 85 റണ്‍സുമായി ശ്രേയസ് പുറത്തായതോടെ കളി രാജസ്ഥാന്റെ വരുതിയിലേക്ക് വന്നു. നിരാശനായാണ് ശ്രേയസ് അയ്യര്‍ കളം വിട്ടത്.
— Diving Slip (@SlipDiving) April 18, 2022ഔട്ടായി ഡഗ്ഔട്ടിലേക്ക് എത്തുന്നതിനിടെ കൊല്‍ക്കത്ത മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തോട് ശ്രേയസ് അയ്യര്‍ മുഖം കറുപ്പിച്ച് എന്തോ പറയുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ ശ്രേയസ് അയ്യര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കുറിച്ചാണ് ശ്രേയസ് മക്കല്ലത്തോട് ദേഷ്യപ്പെട്ട് സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാറ്റ് കമ്മിന്‍സിന് മുന്‍പ് ഷെല്‍ഡന്‍ ജാക്‌സനേയും ശിവം മാവിയേയും ഇറക്കിയത് എന്തിനാണെന്ന് ശ്രേയസ് മക്കല്ലത്തോട് ചോദിച്ചതായാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അടുത്ത ലേഖനം