Virat Kohli: 'ഇത് എനിക്കല്ല കിട്ടേണ്ടത്, അവനാണ് അര്‍ഹന്‍'; കളിയിലെ താരമായതിനു പിന്നാലെ മനംകവര്‍ന്ന് കോലി

പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആര്‍സിബി ജയിച്ചത്

Virat Kohli, Devdutt Padikkal, Virat Kohli and Devdutt Padikkal, Kohli Player of the Match, RCB vs Punjab Kings, IPL 2025, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ആര്‍സിബി
രേണുക വേണു| Last Modified തിങ്കള്‍, 21 ഏപ്രില്‍ 2025 (11:44 IST)

Virat Kohli: പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികളുടെ മനംകവര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി. ദേവ്ദത്ത് പടിക്കലാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനു അര്‍ഹനെന്ന് കോലി പറഞ്ഞു.

പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആര്‍സിബി ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 157 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഏഴ് പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ആര്‍സിബി ലക്ഷ്യം കണ്ടു. 54 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 73 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ദേവ്ദത്ത് പടിക്കല്‍ 35 പന്തുകളില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സ് നേടി. കോലിക്ക് 135.19 ആണ് സ്‌ട്രൈക് റേറ്റെങ്കില്‍ ദേവ്ദത്ത് പടിക്കലിന്റേത് 174.29 ആണ്. പടിക്കലിന്റെ ഇന്നിങ്‌സാണ് ടീമിന്റെ ജയത്തില്‍ നിര്‍ണായകമായതെന്ന് കോലി പറഞ്ഞു.

' കളിയില്‍ ഞങ്ങള്‍ക്ക് അനുകൂലമായൊരു മാറ്റം കൊണ്ടുവന്നത് ദേവിന്റെ (ദേവ്ദത്ത് പടിക്കല്‍) ഇന്നിങ്‌സ് ആണെന്നു ഞാന്‍ കരുതുന്നു. കളിയിലെ താരത്തിനുള്ള പുരസ്‌കാരത്തിനു അര്‍ഹന്‍ അവനാണ്. എന്തിനാണ് എനിക്കു നല്‍കിയതെന്ന് അറിയില്ല,' കോലി ചിരിച്ചുകൊണ്ട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :