1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Virat Kohli 200th Match Wicket RCB

ആരാധകര്‍ക്ക് നിരാശ; 200-ാം മത്സരത്തില്‍ കോലി അഞ്ച് റണ്‍സിന് പുറത്ത്

Virat Kohli
ഐപിഎല്ലില്‍ 200-ാം മത്സരത്തിനു ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ആരാധകരെ നിരാശപ്പെടുത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വെറും അഞ്ച് റണ്‍സിന് കോലി പുറത്തായി. കൊല്‍ക്കത്ത പേസര്‍ പ്രസീദ് കൃഷ്ണ കോലിയെ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഡിആര്‍എസ് ആവശ്യപ്പെട്ടെങ്കിലും അതിലും കോലിക്ക് തിരിച്ചടിയായി. ഒടുവില്‍ അങ്ങേയറ്റം നിരാശനായി കോലി കളംവിട്ടു. ദേവ്ദത്ത് പടിക്കലിനൊപ്പം കോലിയാണ് ആര്‍സിബിയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 
About Writer
രേണുക വേണു