അഭിറാം മനോഹർ|
Last Modified തിങ്കള്‍, 17 ഏപ്രില്‍ 2023 (19:25 IST)
ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കൂടുതൽ താരങ്ങൾ. മുൻ ഇന്ത്യൻ താരമായ അമോൽ മജുംദാറാണ് കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമെന്ന് പരസ്യമായി അവശ്യപ്പെട്ടത്. ഏതാനും മത്സരങ്ങളിൽ പരാജയപ്പെട്ടാലും സഞ്ജുവിന് മത്സരങ്ങളുടെ ഗതി മാറ്റാനുള്ള കഴിവുണ്ടെന്ന് മജുംദാർ അഭിപ്രായപ്പെട്ടു.
അതേസമയം സഞ്ജു സാംസണിന് ഐപിഎല്ലിലെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരാനാകുമെന്ന് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ ടോം മൂഡി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ ഉന്നത നിലവാരത്തിൽ കളിക്കാൻ സഞ്ജുവിനാകുമെന്നും ടോം മൂഡി അഭിപ്രായപ്പെട്ടു.