Royal Challengers Bengaluru vs Rajasthan Royals: കോലിയുടെ സെഞ്ചുറിയൊന്നും സഞ്ജുവിന് തലവേദനയല്ല; റോയല്‍ രാജസ്ഥാന്‍ മുന്നോട്ട്

58 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം ബട്‌ലര്‍ പുറത്താകാതെ 100 റണ്‍സ് നേടി

Rajasthan Royals
രേണുക വേണു| Last Modified ഞായര്‍, 7 ഏപ്രില്‍ 2024 (08:49 IST)
Rajasthan Royals

Royal Challenegers Bengaluru vs Rajasthan Royals: ഐപിഎല്ലില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയം രാജസ്ഥാന്‍ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. സെഞ്ചുറി ഇന്നിങ്‌സുമായി രാജസ്ഥാന്റെ ജയം അനായാസമാക്കിയ ജോസ് ബട്‌ലര്‍ ആണ് കളിയിലെ താരം.

58 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം ബട്‌ലര്‍ പുറത്താകാതെ 100 റണ്‍സ് നേടി. സഞ്ജു സാംസണ്‍ 42 പന്തില്‍ 69 റണ്‍സുമായി ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കി. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ റീസി ടോപ്‌ലി ഒഴികെ മറ്റെല്ലാ ആര്‍സിബി ബൗളര്‍മാരും നിരാശപ്പെടുത്തി.

ബെംഗളൂരു നിരയില്‍ 72 പന്തില്‍ 113 റണ്‍സ് നേടി പുറത്താകാതെ നിന്ന വിരാട് കോലി മാത്രമാണ് മികച്ച ഇന്നിങ്‌സ് കളിച്ചത്. ഫാഫ് ഡു പ്ലെസിസി 33 പന്തില്‍ 44 റണ്‍സ് നേടിയെങ്കിലും സ്‌ട്രൈക്ക് റേറ്റ് വളരെ മോശമായിരുന്നു.


സീസണിലെ നാല് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ നാലിലും ജയിച്ച രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :