Rajasthan Royals: 'ഞാന്‍ എടുത്ത തീരുമാനങ്ങളില്‍ 85 ശതമാനം ശരിയായിരുന്നു'; രാജസ്ഥാന്‍ ക്യാപ്റ്റന്‍സിക്കു അവകാശവാദവുമായി റിയാന്‍ പരാഗ്

ടീം മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് പരാഗ് തന്നെയാണ് ക്യാപ്റ്റന്‍സി ഓപ്ഷന്‍

Rajasthan Royals to release Sanju and Hetmyer, Sanju to CSK, Sanju Samson likely to move CSK soon, Sanju Samson Chennai Super Kings, Sanju Samson Rajasthan Royals, സഞ്ജു സാംസണ്‍, സഞ്ജു ചെന്നൈയിലേക്ക്, സഞ്ജു രാജസ്ഥാന്‍ വിടുന്നു
Rajasthan Royals
രേണുക വേണു| Last Modified ശനി, 6 ഡിസം‌ബര്‍ 2025 (08:46 IST)

Rajasthan Royals: സഞ്ജു സാംസണ്‍ ടീം മാറിയതോടെ രാജസ്ഥാന്‍ റോയല്‍സ് നായകസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് യുവതാരം റിയാന്‍ പരാഗ്. മുന്‍ സീസണില്‍ സഞ്ജുവിന്റെ അഭാവത്തില്‍ താന്‍ ടീമിനെ നയിച്ചിട്ടുണ്ടെന്ന് പരാഗ് പറഞ്ഞു. 24 കാരനായ പരാഗിനെ ക്യാപ്റ്റനാക്കാനാണ് രാജസ്ഥാന്‍ മാനേജ്‌മെന്റും ആലോചിക്കുന്നതെന്നാണ് വിവരം.

' കഴിഞ്ഞ സീസണില്‍ ഞാന്‍ ടീമിനെ ഏഴ്-എട്ട് മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട്. മത്സരശേഷം കളിയിലെ തീരുമാനങ്ങളെ വിലയിരുത്തുമ്പോള്‍ ഞാനെടുത്ത 80-85 ശതമാനം തീരുമാനങ്ങളും ശരിയായിരുന്നു. എന്തായാലും താരലേലത്തിനു ശേഷമായിരിക്കും പുതിയ നായകനെ മാനേജ്‌മെന്റ് തീരുമാനിക്കുക. അതിനെ കുറിച്ച് ഇപ്പോഴേ ആലോചിച്ചാല്‍ എന്റെ മാനസികാരോഗ്യം മോശമാകും. ക്യാപ്റ്റന്‍സിക്കു ചേരുന്ന വ്യക്തിയാണ് ഞാനെന്ന് ടീം മാനേജ്‌മെന്റിനു തോന്നിയാല്‍ ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും,' പരാഗ് പറഞ്ഞു.

ടീം മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് പരാഗ് തന്നെയാണ് ക്യാപ്റ്റന്‍സി ഓപ്ഷന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :