അഭിറാം മനോഹർ|
Last Modified ചൊവ്വ, 9 മെയ് 2023 (19:05 IST)
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ തകർപ്പൻ പ്രകടനത്തിലൂടെ സൂപ്പർ ഹീറോ എന്ന വിശേഷണം സ്വന്തമാക്കിയ താരമാണ് കൊൽക്കത്തയുടെ റിങ്കു സിംഗ്. ഏത് വിഷമഘട്ടത്തിൽ നിന്നും മത്സരത്തെ തൻ്റെ ചുമലിലേറ്റാനുള്ള അസാധാരണമായ മികവാണ് താരം പ്രകടിപ്പിക്കുന്നത്. പഞ്ചാബിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലെ അവസാന പന്തിലും വിജയം സ്വന്തമാക്കാനായതോടെ
കൊൽക്കത്ത തങ്ങളുടെ പുതിയ രക്ഷകനെയാണ് റിങ്കുവിൽ കാണുന്നത്.
മുൻപ് കൊൽക്കത്തൻ വിജയങ്ങളിൽ ഏറ്റവും പ്രധാനകണ്ണിയായിരുന്നത് ഫിനിഷിംഗിൽ അന്ദ്രേ
റസ്സൽ എന്ന കൂറ്റൻ നടത്തുന്ന വമ്പൻ അടികളായിരുന്നു. ഏത് പ്രതിസന്ധിയിലും അസാധാരണമായ ചില വെടിക്കെട്ട് പ്രകടനങ്ങളോടെ ഏറെ മത്സരങ്ങൾ റസ്സൽ കൊൽക്കത്തയെ വിജയിപ്പിച്ചിട്ടുണ്ട്. റസ്സൽ ക്രിക്കറ്റിലെ തൻ്റെ അവസാന കാലങ്ങളിലൂടെ കടന്ന് പോകുമ്പോൾ കൊൽക്കത്ത തങ്ങളുടെ പുതിയ ഹീറോയെ കാണുന്നത് റിങ്കു സിംഗിലൂടെയാണ്.
റസ്സൽ റസ്സൽ എന്ന വിളികളിൽ നിന്നും ആളുകൾ റിങ്കു റിങ്കു വിളികളിലേക്ക് മാറിയിരിക്കുന്നതെന്നും അതാണ് ഈ സീസണിലൂടെ റിങ്കു സ്വന്തമാക്കിയതെന്നും കൊൽക്കത്ത നായകൻ നിതീഷ് റാണ തന്നെ പറയുന്നു. സമാനമായ അഭിപ്രായമാണ് ആന്ദ്രേ റസ്സലും സഹതാരമായ റിങ്കു സിംഗിനെ പറ്റി പങ്കുവെച്ചത്.