മുംബൈ ഇന്ത്യന്‍സിന് മേല്‍ ഇങ്ങനെയൊരു ആധിപത്യം ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; ആര്‍സിബിക്ക് സന്തോഷിക്കാം

രേണുക വേണു| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (11:22 IST)

മുംബൈ ഇന്ത്യന്‍സിനെതിരെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി വ്യക്തമായ ആധിപത്യം പുലര്‍ത്തി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി ഓള്‍ഔട്ട് ആക്കുന്നത്. ഇന്നലെ ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 111 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി ഓള്‍ഔട്ട് ആക്കിയത്. മാത്രമല്ല, ഒരു സീസണിലെ രണ്ട് കളികളിലും മുംബൈ ഇന്ത്യന്‍സിനെ ആദ്യമായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍പ്പിക്കുന്നത്. ഇതുവരെ ഒരു സീസണില്‍ പോലും മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ട് മത്സരങ്ങളും ജയിക്കാന്‍ കോലിപ്പടയ്ക്ക് സാധിച്ചിട്ടില്ല. ഈ സീസണില്‍ ഇന്ത്യയില്‍ വച്ചും ഇപ്പോള്‍ യുഎഇയില്‍ വച്ചും മുംബൈ ഇന്ത്യന്‍സിന് മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ആര്‍സിബിക്ക് സാധിച്ചിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :