1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Dhoni-Kohli friendship Moments

ടീമിനൊപ്പം വിജയം ആഘോഷിക്കുന്ന ധോണിയെ പിന്നില്‍ നിന്നുവന്ന് കെട്ടിപ്പിടിച്ച് കോലി; ഹൃദ്യം ഈ വീഡിയോ

MS Dhoni
മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ ജയം ധോണിക്കൊപ്പം. ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം കുറിച്ചത്. 
 
മത്സരശേഷമുള്ള ധോണിയുടെയും കോലിയുടെയും സൗഹൃദനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മത്സരം വിജയിച്ച ശേഷം ടീം അംഗങ്ങള്‍ക്കും നില്‍ക്കുകയായിരുന്നു എം.എസ്.ധോണി. ആ സമയത്ത് പിന്നിലൂടെ വന്ന് ധോണിയെ കെട്ടിപിടിക്കുകയാണ് കോലി ചെയ്തത്. കോലി വന്ന് കെട്ടിപിടിക്കുമ്പോള്‍ ധോണി ചിരിക്കുകയും കോലിക്കൊപ്പം സൗഹൃദം പങ്കിടുകയും ചെയ്യുന്നുണ്ട്. കായികപ്രേമികള്‍ക്ക് എത്ര ഹൃദ്യമായ കാഴ്ചയാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ധോണിയെ പേടിപ്പിച്ചത് കോലിയല്ല ! അത് മറ്റൊരു ആര്‍സിബി താരം