Phil Salts: ആർസിബിയുടെ മേലെ ഉപ്പ് പുരട്ടി സാൾട്ട് മടങ്ങി, നാലോവറിൽ 50 കടന്ന് കൊൽക്കത്ത
Phil Salts,KKR
14 പന്തില്‍ നിന്നും 3 സിക്‌സറും 7 ബൗണ്ടറികളും ഉള്‍പ്പടെ 48 റണ്‍സാണ് ഫില്‍ സാള്‍ട്ട് അടിച്ചുകൂട്ടിയത്. ഒരറ്റത്ത് സുനില്‍ നരെയ്ന്‍ തളയ്ക്കപ്പെട്ടെങ്കിലും കൊല്‍ക്കത്തയുടെ സ്‌കോര്‍ കുതിച്ചത് സാള്‍ട്ടിന്റെ മികവിലായിരുന്നു. ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ നാലാം ഓവറില്‍ 4 ഫോറും 2 സിക്‌സും സഹിതം 28 റണ്‍സാണ് സാള്‍ട്ട് അടിച്ചുകൂട്ടിയത്. ഹൈദരാബാദിനെ പോലെ ശക്തമായ ബാറ്റിംഗ് നിരയാണ് കൊല്‍ക്കത്തയ്ക്കുള്ളത്. റിങ്കു സിംഗ് കഴിഞ്ഞ് രമണ്‍ദീപ് സിംഗ് വരെ ഹിറ്റര്‍മാരുള്ളതിനാല്‍ തന്നെ വമ്പന്‍ സ്‌കോറാണ് ഇന്നത്തെ മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്.