IPL Point Table: ഡല്‍ഹി തോറ്റത് ഗുണം ചെയ്തത് മുംബൈയ്ക്ക്, ഹാര്‍ദ്ദിക്കിന് ആശ്വാസം

Mumbai Indians
Mumbai Indians
അഭിറാം മനോഹർ| Last Modified ഞായര്‍, 21 ഏപ്രില്‍ 2024 (13:42 IST)
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നേടിയ വിജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 7 മത്സരങ്ങളില്‍ നിന്നും 10 പോയന്റാണ് ഹൈദരാബാദിനുള്ളത്. ഇന്നലെ ഡല്‍ഹിക്കെതിരെ 67 റണ്‍സിനായിരുന്നു ഹൈദരാബാദിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും വെടിക്കെട്ടിന്റെ മികവില്‍ 266 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സ് നേടാനെ സാധിച്ചുള്ളു.

തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യന്‍സ് ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്നലെ 67 റണ്‍സിന് പരാജയപ്പെട്ടതോടെ ഡല്‍ഹിയുടെ നെറ്റ് റണ്‍റേറ്റ് കുറഞ്ഞതും മുംബൈയ്ക്ക് നേട്ടമായി. 7 മത്സരങ്ങളില്‍ നിന്നും 3 ജയവും നാല് തോല്‍വിയുമാണ് മുംബൈയ്ക്കുള്ളത്. 7 മത്സരങ്ങളില്‍ ആറും വിജയിച്ച രാജസ്ഥാന്‍ റോയല്‍സാണ് പട്ടികയില്‍ ഒന്നാമത്. 6 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിച്ച കൊല്‍ക്കത്തയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ കളിയില്‍ ലഖ്‌നൗവിനോട് പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പട്ടികയില്‍ നാലാമതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :