McGurk : ബോംബല്ല, ആറ്റം ബോംബാണ് അല്ലെങ്കിൽ ഇങ്ങനെയുണ്ടോ ഒരടി, ജേക്ക് ഫ്രേസർ മഗുർക്കിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ

Mcgurk, IPL,Delhi Capitals
അഭിറാം മനോഹർ| Last Modified ഞായര്‍, 21 ഏപ്രില്‍ 2024 (10:51 IST)
Mcgurk, IPL,Delhi Capitals
ഐപിഎല്ലിലെ അരങ്ങേറ്റ സീസണിലെ ആദ്യ മത്സരം മുതല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഓസീസ് യുവതാരമായ ജേക്ക് ഫ്രേസര്‍ മഗുര്‍ക്ക്. സിക്‌സുകള്‍ അനായാസകരമായി നേടുന്നതില്‍ വൈദഗ്ധ്യമുള്ള താരം താന്‍ സ്‌കോര്‍ ചെയ്യുന്നതില്‍ അധികം റണ്‍സുകളും കണ്ടെത്തുന്നത് സിക്‌സുകള്‍ നേടികൊണ്ടാണ്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വമ്പന്‍ ടോട്ടല്‍ ഡല്‍ഹിക്ക് മുന്നില്‍ വെച്ചപ്പോഴും അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കിയത് 18 പന്തില്‍ നിന്നും 68 റണ്‍സുമായി തിളങ്ങിയ മഗുര്‍ക്കായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എങ്കിടിക്ക് പകരക്കാരനായാണ് ഐപിഎല്ലില്‍ മഗുര്‍ക്കിന്റെ വരവ്. 22 കാരനായ താരം ഐപിഎല്ലില്‍ എതിരാളികളെ മാത്രമല്ല കാണികളെ കൂടി തന്റെ പ്രകടനങ്ങള്‍ കൊണ്ട് ഞെട്ടിക്കുകയാണ്. ഹൈദരാബാദിനെതിരെ ഇന്നലെ നേടിയ 68 റണ്‍സില്‍ 5 ഫോറും 7 സിക്‌സുകളുമാണ് ഉണ്ടായിരുന്നത്. 15 പന്തില്‍ നിന്നായിരുന്നു താരത്തിന്റെ അര്‍ധസെഞ്ചുറി. ഡല്‍ഹിക്കായി ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും ഇതോടെ മഗുര്‍ക്കിന്റെ പേരിലായി. അര്‍ധസെഞ്ചുറിയുമായി മഗുര്‍ക്ക് തിളങ്ങിയെങ്കിലും മത്സരത്തില്‍ 67 റണ്‍സിന് ഡല്‍ഹി പരാജയപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :