കോലിയും രോഹിത്തും തമ്മില്‍ പ്രശ്‌നമുണ്ടെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ ആരെങ്കിലും പറയുമോ?
ഇന്ത്യന്‍ നായകസ്ഥാനത്തു നിന്നുള്ള വിരാട് കോലിയുടെ പടിയിറക്കവും രോഹിത് ശര്‍മയുടെ നായകനായുള്ള അരങ്ങേറ്റവും ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും ഇരുവരും പരസ്പരം മിണ്ടില്ലെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത്തരത്തിലുള്ള എല്ലാ ഗോസിപ്പുകളേയും കാറ്റില്‍പറത്തിയുള്ള ചില ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലിയും രോഹിത്തും ഒന്നിച്ച് മൈതാനത്ത് സമയം ചെലവഴിച്ച നിമിഷങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കിറോണ്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ രോഹിത്തും കോലിയും പരസ്പരം ആശ്ലേഷിക്കുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. ഈ നിമിഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
പലപ്പോഴും കോലിയില്‍ നിന്ന് ഉപദേശം സ്വീകരിക്കാന്‍ രോഹിത് തയ്യാറാകുന്ന കാഴ്ചയും ആരാധകരെ സന്തോഷിപ്പിച്ചു.
