IPL 2024: ഇനിയെങ്കിലും കപ്പ് അടിക്കുമോടെയ്, 2024 ഐപിഎല്ലിൽ ആർസിബിക്ക് പേരുമാറ്റം

അഭിറാം മനോഹർ| Last Modified ബുധന്‍, 20 മാര്‍ച്ച് 2024 (15:55 IST)
പുതിയ ഐപിഎല്‍ സീസണിന് മുന്നോടിയായി ടീം ജേഴ്‌സിയും പേരും മാറ്റി റോയല്‍ ചലഞ്ചേഴ് ടീം. പേരിനൊപ്പമുള്ള ബാംഗ്ലൂര്‍ എന്നത് മാറ്റി ബെംഗളുരു എന്നാണ് മാറ്റിയത്. ജഴ്‌സിയില്‍ ചുവപ്പും കറുപ്പും നിറത്തിന് പകരം ചുവപ്പും കടും നീല നിറത്തിലുള്ള ജേഴ്‌സിയാകും ടീം ഇത്തവണ ധരിക്കുക. ഇന്നലെ വൈകീട്ട് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ജേഴ്‌സിയും പേരും അവതരിപ്പിച്ചത്.

പേരുമാറ്റത്തെ സംബന്ധിച്ച് നേരത്തെ തന്നെ ആര്‍സിബി സമൂഹമാധ്യമങ്ങളിലൂടെ സൂചന നല്‍കിയിരുന്നു. 2014 നവംബര്‍ ഒന്നിന് കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരിന്റെ പേര് ബെംഗളുരു എന്നാക്കിയെങ്കിലും ടീമിന്റെ പേര് ബാംഗ്ലൂര്‍ എന്ന് തന്നെ തുടരുകയായിരുന്നു. ബെംഗളുരു എന്ന് ടീമിന്റെ പേര് മാറ്റണമെന്ന് ഏറെക്കാലമായുള്ള ആരാധകരുടെ ആവശ്യമായിരുന്നു. ആര്‍സിബിയുടെ ജേഴ്‌സി ലോഞ്ചില്‍ വനിതാ ഐപിഎല്‍ ടീമും പുരുഷ ടീമിനൊപ്പം എത്തിയിരുന്നു. വനിതാ പ്രീമിയര്‍ ജേതാക്കളായ വനിതകളെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പുരുഷ ടീം ആദരവ് അറിയിച്ചത്. 17 കൊല്ലത്തിനിടെ ആര്‍സിബി ഫ്രാഞ്ചൈസിയുടെ ആദ്യ കിരീടമാണ് വനിതകള്‍ ഈ വര്‍ഷം സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :