റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നീല ജേഴ്‌സിയില്‍ കളിക്കാന്‍ കാരണം എന്ത്?

രേണുക വേണു| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (20:23 IST)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നീല ജേഴ്‌സിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളിക്കുന്നത്. കോവിഡ് മുന്‍നിര പോരാളികളോടുള്ള ബഹുമാന സൂചകമായാണ് ആര്‍സിബി നീല ജേഴ്‌സിയില്‍ കളിക്കുന്നത്. ഈ സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ കോവിഡ് മുന്‍നിര പോരാളികളെ ആദരിക്കാനായി നീല ജേഴ്‌സിയില്‍ കളിക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിരുന്നു. കോവിഡ് മുന്‍നിര പോരാളികള്‍ ധരിക്കുന്ന പി.പി.ഇ. കിറ്റുകളുടെ നിറത്തിനു സമാനമായ ജേഴ്‌സിയാണ് ആര്‍സിബി ധരിച്ചിരിക്കുന്നത്. മത്സരശേഷം ഈ ജേഴ്‌സി ലേലം ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക നല്‍കാനാണ് ഫ്രാഞ്ചൈസിയുടെ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :