ബിസിസിഐയിൽ തന്നെ ഇരുന്നാൽ മതിയായിരുന്നുവെന്ന് ഗാംഗുലിക്ക് തോന്നുന്നുണ്ടാകും: ഒളിയമ്പ് വിട്ട് രവിശാസ്ത്രി

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (15:16 IST)
ഐപിഎൽ 2023 സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന ടീമാണ് ഡൽഹി ക്യാപ്പിറ്റൽസ്. ഓപ്പണിംഗിൽ നായകൻ ഡേവിഡ് വാർണറുടെ മെല്ലെപ്പോക്കും പൃഥ്വി ഷായുടെ മോശം പ്രകടനവും അക്സർ പട്ടേൽ ഒഴികെ മറ്റെല്ലാ താരങ്ങളും തുടരെ പരാജയമാകുന്നതും വലിയ രീതിയിലാണ് ഡൽഹിയെ വലയ്ക്കുന്നത്. കയ്യിലിരിക്കുന്ന മത്സരങ്ങൾ പോലും എതിർ ടീമിന് വിട്ടുനൽകുന്ന പോലെയാണ് ഡൽഹിയുടെ കളിയോടുള്ള സമീപനം.

കഴിഞ്ഞ ദിവസം ആർസിബിയുമായുള്ള മത്സരത്തിലും ഡൽഹി പരാജയപ്പെട്ടിരുന്നു. മത്സരത്തിനിടെ കമൻ്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നടത്തിയ കമൻ്ററിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡൽഹി വളരെ വലിയ പ്രതിസന്ധിയിലാണ്. ഡേവിഡ് വാർണറും റിക്കി പോണ്ടിംഗുമെല്ലാം വിജയിച്ച് മാത്രം ശീലമുള്ളവരാണ്. അവർ സ്ഥിരമായി തോൽക്കുന്നു.തോൽക്കുന്നു എന്ന് മാത്രമല്ല ദയനീയമായി പരാജയപ്പെടുന്നു. ബോർഡിൻ്റെ മുൻ പ്രസിഡൻ്റായ സൗരവ് ഗാംഗുലിക്ക് ഇപ്പോൾ പഴയ പ്രസിഡൻ്റിൻ്റെ പരിപാടി തന്നെ മതിയായിരുന്നുവെന്ന് തോന്നുന്നുണ്ടാകും. രവിശാസ്ത്രി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :