1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Punjab Kings beats Chennai Super Kings

Chennai Super Kings vs Punjab Kings: ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ചെന്നൈയ്ക്കു തുടർച്ചയായി രണ്ടാം തോൽവി

നായകൻ ശ്രേയസ് അയ്യർ പഞ്ചാബിനായി അർധ സെഞ്ചുറി നേടി. 29 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 50 റൺസാണ് ശ്രേയസ് നേടിയത്

Punjab Kings
Punjab Kings

Chennai Super Kings vs Punjab Kings: ചെന്നൈ സൂപ്പർ കിങ്‌സിനു ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം തോൽവി. പഞ്ചാബ് കിങ്‌സിനെതിരായ ഹോം ഗ്രൗണ്ട് മത്സരത്തിൽ ചെന്നൈ തോറ്റത് അഞ്ച് വിക്കറ്റിന്. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കളിയിൽ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അഞ്ച് വിക്കറ്റും എട്ട് പന്തുകളും ശേഷിക്കെ പഞ്ചാബ് ലക്ഷ്യംകണ്ടു. 
 
നായകൻ ശ്രേയസ് അയ്യർ പഞ്ചാബിനായി അർധ സെഞ്ചുറി നേടി. 29 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 50 റൺസാണ് ശ്രേയസ് നേടിയത്. ഓപ്പണർമാരായ പ്രഭ്‌സിമ്രാൻ സിങ് (34 പന്തിൽ 43), പ്രിയാൻഷ് ആര്യ (11 പന്തിൽ 39) എന്നിവർ നൽകിയ മികച്ച തുടക്കമാണ് പഞ്ചാബിന്റെ ജയത്തിൽ നിർണായകമായത്. കൂപ്പർ കൊണോലി 22 പന്തിൽ 36 റൺസെടുത്തു. ശശാങ്ക് സിങ് ആറ് പന്തിൽ 14, മാർക്കസ് സ്റ്റോയ്‌നിസ് മൂന്ന് പന്തിൽ ഒൻപത് എന്നിവർ പുറത്താകാതെ നിന്നു. 
 
43 പന്തിൽ 73 റൺസെടുത്ത ആയുഷ് മാത്രേയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ശിവം ദുബെ 27 പന്തിൽ 45 റൺസുമായി പുറത്താകാതെ നിന്നു. സർഫ്രാസ് ഖാൻ 12 പന്തിൽ 32 റൺസെടുത്തു. 
അടുത്ത ലേഖനം
കോലിയ്ക്കും രോഹിത്തിനും സ്ഥാനമുണ്ടോ?, 2027ലെ ഏകദിന ലോകകപ്പിനെ കുറിച്ച് താരങ്ങൾക്ക് വ്യക്തത നൽകണമെന്ന് യുവരാജ്