ഐപിഎല്‍: ചേതേശ്വര്‍ പൂജാരയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി

ശ്രീനു എസ്| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (08:49 IST)
ഐപിഎല്ലില്‍ ചേതേശ്വര്‍ പൂജാരയെ 50 ലക്ഷത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. ഐപിഎല്ലില്‍ ഏറെ കാലമായി ഇല്ലാതിരുന്ന താരമായിരുന്നു ചേതേശ്വര്‍ പൂജാര. എന്നാല്‍ ഈ വര്‍ഷം വീണ്ടും പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അടിസ്ഥാന വിലയായ 50ലക്ഷത്തിനാണ് താരത്തിനെ ചെന്നൈ എടുത്തത്.

അതേസമയം താരത്തെ സ്വന്തമാക്കാന്‍ മറ്റു ഫ്രാഞ്ചൈസികളൊന്നും എത്തിയിരുന്നില്ല. ആറുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് പൂജാര ഐപിഎല്ലില്‍ എത്തുന്നത്. 2014ലാണ് താരം അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :