1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mushfiqur rahim into IPL Auction

ഐപിഎൽ ലേലത്തിൽ നിന്നും മാർക്ക് വുഡ് പിന്മാറി അവസാനനിമിഷം മുഷ്‌ഫിഖർ റഹിം പട്ടികയിൽ

ഐപിഎൽ
ഐപിഎൽ ലേലത്തിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഐപിഎൽ താരലേല പട്ടികയിൽ ഇടം നേടി ബംഗ്ലദേശ് വിക്കറ്റ് കീപ്പർ താരം മുഷ്‌ഫിഖർ റഹിം. കഴിഞ്ഞ 13 തവണയും ലേലത്തിൽ പങ്കെടുക്കാൻ താരം താല്പര്യം കാണിച്ചെങ്കിലും ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങിയിരുന്നില്ല. ഇത്തവണയാകട്ടെ ഐപിഎൽ താരലേലത്തിൽ മുഷ്‌ഫിഖർ താല്പര്യം കാണിച്ചിരുന്നുമില്ല.
 
ഇത്തവണത്തെ ഐപിഎൽ താരലേലത്തിന് താരം പേരുനൽകിയിരുന്നില്ല.എന്നാല്‍ ഇംഗ്ലീഷ് താരം മാര്‍ക് വുഡ് പിന്മാറിയതിനെ തുടര്‍ന്ന് ബംഗ്ലാ താരത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്ന കാരണം ചൂണ്ടികാട്ടിയാണ് വുഡ് ലേലത്തിൽ നിന്നും പിൻവാങ്ങിയത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മാക്‌സ്‌വെല്ലിന്റെ ആഗ്രഹം പൂവണിഞ്ഞു, താരത്തെ സ്വന്തമാക്കി ആർസി‌ബി വില: 14.25 കോടി