അഭിറാം മനോഹർ|
Last Modified വ്യാഴം, 18 ഫെബ്രുവരി 2021 (15:38 IST)
ഐപിഎൽ താരലേലത്തിൽ വെടിക്കെട്ട് താരം ഗ്ലെൻ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. ചെന്നൈ സൂപ്പർ കിംഗ്‌സും ബാംഗ്ലൂരും തമ്മിലാണ് താരത്തിനായി പൊരുതിയത്. അടിസ്ഥാനവിലയായി 2 കോടി രൂപ നിശ്ചയിച്ചിരുന്ന താരത്തെ 14.25 കോടി രൂപ മുടക്കിയാണ് ബാംഗ്ലൂർ ടീമിലെത്തിച്ചത്.
കഴിഞ്ഞ സീസണിൽ പഞ്ചാബ് സൂപ്പർ കിംഗ്‌സിന് വേണ്ടി ഇറങ്ങിയ മാക്‌സ്‌വെൽ തീർത്തും നിറം മങ്ങിയ പ്രകടനമാണ് ടൂർണമെന്റിൽ കാഴ്‌ച്ചവെച്ചത്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട മാക്‌സിക്ക് 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ബാംഗ്ലൂരിൽ വിരാട് കോലിയുടെ നായകത്വത്തിന് കീഴിൽ കളിക്കാൻ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം മാക്‌സ്‌വെൽ പറഞ്ഞിരുന്നു.