ഐപിഎല്‍: താരലേലത്തില്‍ പത്ത് കോടിയിലേറെ സ്വന്തമാക്കിയ 11 താരങ്ങള്‍ ആരെല്ലാം?

രേണുക വേണു| Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (10:39 IST)

ഐപിഎല്‍ മെഗാ താരലേലത്തില്‍ പത്ത് കോടിയില്‍ അധികം രൂപ നേടിയത് 11 താരങ്ങള്‍. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയത് ഇഷാന്‍ കിഷനാണ്. 15.25 കോടി രൂപയ്ക്കാണ് ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

ദീപക് ചഹറിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസ് അയ്യര്‍ക്കായി ചെലവഴിച്ചത് 12.25 കോടി.

ലിയാം ലിവിങ്സ്റ്റണിനായി 11.50 കോടി രൂപ പഞ്ചാബ് കിങ്‌സ് ചെലവഴിച്ചു. 10.75 കോടിക്കാണ് വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്.

10.75 കോടിക്ക് നിക്കോളാസ് പൂരാനെ സണ്‍റൈസേഴ്‌സ് ഹൈദരബാദും 10.75 കോടിക്ക് തന്നെ ശര്‍ദുല്‍ താക്കൂറിനെ ഡല്‍ഹി ക്യാപിറ്റല്‍സും ലേലത്തില്‍ സ്വന്തമാക്കി.

രാജസ്ഥാന്‍ റോയല്‍സ് പ്രസിദ്ധ് കൃഷ്ണയെ 10.75 കോടിക്കാണ് വാങ്ങിയത്. ലോക്കി ഫെര്‍ഗൂസണെ ഗുജറാത്ത് ടൈറ്റന്‍സും ആവേശ് ഖാനെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും പത്ത് കോടി ചെലവഴിച്ച് സ്വന്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :