അശ്വിനെയും ബോൾട്ടിനെയും സ്വന്തമാക്കി തു‌ടക്കം, കലാശക്കൊട്ടിൽ വമ്പൻ താരങ്ങളും ടീമിൽ: താരലേലത്തിൽ കയ്യടി നേടി രാജസ്ഥാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (14:39 IST)
എങ്ങനെ തുടങ്ങുന്നു എന്നതല്ല കളി അവസാനിക്കുമ്പോൾ ആര് ‌ജയിക്കുന്നു എന്നതാണ് മുഖ്യം. ഈ ഡയലോഗ് പലപ്പോഴായി കേട്ടവരായിരിക്കും നിങ്ങൾ. എന്നാൽ ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാക്കിയിരിക്കുകയാ റോയൽസ്. ഐപിഎൽ താരലേലത്തിൽ പതിയെ തു‌ടങ്ങി എതിരാളികളെ മലർത്തിയടിച്ചിരിക്കുകയാണ് ഇക്കുറി റോയൽസ്.

ഐപിഎൽ ലേലം വിളിയിൽ ഇത്തവണ രാജസ്ഥാന് വേണ്ടി കൂടി അണിനിരന്നതോടെ ലേലത്തിൽ കണ്ടത് പുതിയ തന്ത്രങ്ങൾ. ലേലത്തിന്റെ തുടക്കത്തിൽ രാജസ്ഥാൻ ഏറ്റവും പിന്നിൽ നിൽക്കുന്ന ബൗളിങ് യൂണിറ്റിനെ അശ്വിനെയും ബോൾട്ടിനെയും ടീമിലെത്തിച്ചതോടെ റോയൽസ് ശക്തമാക്കി.

പിന്നാലെ പ്രസിദ്ധും ചഹലും കൂടി ടീമിലെത്തിയതോടെ ടൂർണമെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ ബൗളിങ് നിര രാജസ്ഥാന് സ്വന്തം. ഫിനിഷിങ് റോളിലേക്ക് ഹെറ്റ്‌മെയറും ഓപ്പണിങ് ഓപ്‌ഷനായി ദേവ്‌ദത്തും ടീമിലെത്തിയതോടെ രാജസ്ഥാൻ ലേലം വിളിയിൽ നിന്നും പിന്നിലേക്ക്.

രണ്ടാം ദിനത്തിൽ ആർച്ചറിനെ ഒഴികെ മറ്റാരെയും തന്നെ ടീമിലെത്തിക്കാൻ രാജസ്ഥാൻ ശ്രമിച്ചില്ല. ഈ സമയത്ത് മറ്റ് ടീമുകൾ താരങ്ങൾക്കായി വമ്പൻ തുക മുടക്കുന്നതിന് ലോകം സാക്ഷിയായി. അപ്പോഴും രാജസ്ഥാൻ ക്യാമ്പ് നിശബ്‌ദം. എന്നാൽ അവസാന റൗണ്ടിൽ കൂടുതൽ കാശ് കൈവശമുള്ള ടീം എന്ന മുൻ‌തൂക്കം രാജസ്ഥാന് ലഭിച്ചതോടെ പുലിയുടെ കുതിപ്പ്.

അവസാന
5 മിനുട്ട് കൊണ്ട് 4 മികച്ച താരങ്ങൾ തങ്ങളുടെ അടിസ്ഥാനവിലയിൽ രാജസ്ഥാനിലേക്ക്. ഇതിൽ മറ്റ് ടീമുകൾ കോടികൾ മുടക്കാൻ തയ്യാറാകുന്ന റാസി വാന്‍ ഡെര്‍ ഡസ്സന്‍, ജിമ്മി നീഷം ഡാരിൽ മിച്ചൽ എന്നിവർ ഉൾപ്പെടുന്നു.ബൗളറായി കൂൾട്ടർനൈലിനെയും രാജ‌സ്ഥാൻ വാങ്ങി.

ഭാഗ്യത്തിന്ന് ലഭിച്ചു എന്ന് ഒരുഭാഗത്ത് നിന്ന് വിമർശനമുയരാമെങ്കിലും അവസാന റൗണ്ടിൽ മികച്ച താരങ്ങളെ ഒന്നാകെ വിളിച്ചെടുക്കുക എന്ന രാജസ്ഥാൻ തന്ത്രമാണ് ഫലം കണ്ടത്. മുൻനിര താരങ്ങളെ കലാശക്കൊട്ടിൽ വിളിച്ചെടുക്കുമ്പോൾ രാജസ്ഥാൻ പോക്കറ്റിൽ നിന്നും ചിലവായത് വെറും 5.5 കോടി മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :