Mumbai Indians: ആദ്യ 5 കളികളും തോറ്റിട്ട് മുംബൈ തിരിച്ചുവന്നിട്ടുണ്ട്. ഹാര്‍ദ്ദിക്കിന് ഇനിയും സമയമുണ്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (16:22 IST)
ഐപിഎല്‍ 2024 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദ്ദിക് നായകനായതിന് ശേഷം ടീമിനുള്ളില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കളിക്കളത്തിലും ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ പ്രകടമാണ് എന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങള്‍ തോറ്റാണ് മുംബൈ നില്‍ക്കുന്നതെങ്കിലും മുംബൈയെ സംബന്ധിച്ച് ഇത് പുതുമയല്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയുടെ കീഴില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ചാമ്പ്യന്മാരായി. അതിനാല്‍ തന്നെ ഹാര്‍ദ്ദിക്കിന്റെ കാര്യത്തിലും അവര്‍ ക്ഷമയോടെ കാത്തിരിക്കും. 3 മത്സരങ്ങള്‍ മാത്രമെ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ ഇനിയും പരാജയപ്പെട്ടാല്‍ അത് മുംബൈയെ ബാധിച്ചേക്കും. 23 ഫ്രാഞ്ചൈസികള്‍ മുന്‍പ് ക്യാപ്റ്റനെ സീസണിനിടെ മാറ്റിയിട്ടുണ്ട്. പഞ്ചാബും ചെന്നൈയുമെല്ലാം അത് ചെയ്തിട്ടുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് അത്തരത്തിലുള്ള തീരുമാനമെടുക്കുമെന്ന് കരുതുന്നില്ല. 3 മത്സരങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് ക്യാപ്റ്റനെ മാറ്റാനാകില്ല. തെറ്റായ സന്ദേശമാകും അത് ടീമിന് നല്‍കുക. സെവാഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :