എത്രക്കാലം ഇങ്ങനെ പോകും, ഹാര്‍ദ്ദിക്കിന്റെ നായകസ്ഥാനം വൈകാതെ രോഹിത്തിന് നല്‍കേണ്ടിവരും, തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

Hardik Pandya and Rohit Sharma
Hardik Pandya and Rohit Sharma
അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (19:31 IST)
മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മയ്ക്ക് കൈമാറേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയതിന് പിന്നാലെയാണ് മനോജ് തിവാരുയുടെ പ്രവചനം. വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ മുംബൈ മാനേജ്‌മെന്റ് മടി കാണിക്കാറില്ലെന്നും അതിനാലാണ് രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ അവര്‍ നായകനാക്കിയതെന്നും മനോജ് തിവാരി പറയുന്നു.

ടീമിന്റെ നായകനെ മാറ്റുക എന്നത് വലിയ തീരുമാനമാണ്. അത്രയും വലിയ ഒരു തീരുമാനത്തിന് ശേഷം ഈ സീസണില്‍ ഒരൊറ്റ വിജയം പോലും നേടാന്‍ മുംബൈയ്ക്കായിട്ടില്ല. ക്യാപ്റ്റന്‍സി നന്നായിട്ടും സീസണിലെ 3 കളികളിലും നിര്‍ഭാഗ്യം കൊണ്ടല്ല മുംബൈ തോറ്റതെന്നും നായകനെന്ന നിലയില്‍ മോശം പ്രകടനമാണ് ഹാര്‍ദ്ദിക് നടത്തുന്നതെന്നും ക്രിക്ബസില്‍ നടത്തിയ ചര്‍ച്ചയില്‍ മനോജ് തിവാരി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :