1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. MS Dhoni one Lakh Prize Money

MS Dhoni: കളി തോറ്റെങ്കിലും ധോണിക്ക് ഒരു ലക്ഷം രൂപ സമ്മാനം ! കാരണം ഇതാണ്

16 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതം 37 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്

MS Dhoni
MS Dhoni

MS Dhoni: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റെങ്കിലും ധോണിയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം. ഈ സീസണില്‍ ആദ്യമായി ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത് ക്രിക്കറ്റ് ആരാധകരെ വലിയ തോതില്‍ സന്തോഷിപ്പിച്ചിട്ടുണ്ട്. മാത്രമല്ല കിടിലന്‍ ഇന്നിങ്‌സാണ് ധോണി ചെന്നൈക്കായി കളിച്ചതും. 
 
16 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതം 37 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. കളി അവസാനിക്കുമ്പോള്‍ താരം നോട്ട്ഔട്ട് ആയിരുന്നു. ഇന്നലെത്തെ മത്സരത്തില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം ധോണിയാണ്. 231.25 ആണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. ഇരു ടീമുകളിലും ഒരാള്‍ പോലും 200 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തിട്ടില്ല. 
 
മാത്രമല്ല ഇലക്ട്രിക് സ്‌ട്രൈക്കര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ധോണിക്ക് കിട്ടി. ഒരു ലക്ഷം രൂപയാണ് താരത്തിനു സമ്മാനമായി ലഭിച്ചത്. ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണിത്. 
 
അടുത്ത ലേഖനം
Ravindra Jadeja: ഇന്ത്യന്‍ പിച്ചില്‍ ഇങ്ങനെ തുഴയുന്നവനെയാണോ ലോകകപ്പ് കളിക്കാന്‍ കൊണ്ടുപോകുന്നത്? ചെന്നൈ തോറ്റത് ജഡേജ കാരണമെന്ന് വിമര്‍ശനം