അനുബന്ധ വാര്‍ത്തകള്‍
- 'അവര്‍ കളിച്ചത് കണ്ടില്ലേ? നിങ്ങള്‍ എന്താണ് ചെയ്തത്'; രാഹുലിനോട് ഗോയങ്ക സംസാരിച്ചത്
- Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്സിന് പണി കൊടുത്ത് ഗുജറാത്ത്; പ്ലേ ഓഫ് കാണാതെ പുറത്താകുമോ?
- ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്സ്
- എനിക്ക് പങ്കില്ല ഇഷാനെയും ശ്രേയസ് അയ്യരെയും ബിസിസിഐ കരാറിൽ നിന്നും ഒഴിവാക്കിയത് അഗാർക്കറെന്ന് ജയ് ഷാ
- CSK vs GT : എതിരാളികൾ ഗുജറാത്ത്, ചെന്നൈയ്ക്ക് ഇന്ന് വിജയം നിർണായകം
MS Dhoni: തോറ്റെങ്കിലും എന്താ തലയാട്ടം കണ്ടില്ലേ..! സെല്‍ഫ് ട്രോളുമായി ചെന്നൈ ആരാധകര്‍
ധോണി എട്ടാമനായി ക്രീസിലെത്തുമ്പോള്‍ ചെന്നൈ ഏറെക്കുറെ തോല്‍വി ഉറപ്പിച്ചിരുന്നു
MS Dhoni
MS Dhoni: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ ഹാപ്പിയാണ്. ചെന്നൈ ജയിക്കുന്നതിനേക്കാള്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് അവരുടെ 'തല' മഹേന്ദ്രസിങ് ധോണിയുടെ ബാറ്റിങ് കാണാനാണ്. ഗുജറാത്തിനെതിരായ മത്സരത്തിലും അത് തന്നെയാണ് സംഭവിച്ചത്.
ധോണി എട്ടാമനായി ക്രീസിലെത്തുമ്പോള്‍ ചെന്നൈ ഏറെക്കുറെ തോല്‍വി ഉറപ്പിച്ചിരുന്നു. എന്നിട്ടും വന്‍ വരവേല്‍പ്പാണ് ധോണിക്ക് ആരാധകര്‍ നല്‍കിയത്. ക്രീസിലെത്തിയ ശേഷം ആദ്യ മൂന്ന് പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ധോണി പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. മോഹിത് ശര്‍മയെ സിക്സര്‍ പറത്തി കൊണ്ടാണ് ധോണി ട്രാക്ക് മാറ്റിയത്. അവസാന ഓവറില്‍ ചെറിയൊരു വെടിക്കെട്ടിനും ധോണിയുടെ ബാറ്റ് തിരികൊളുത്തി.
ഗുജറാത്തിനു വേണ്ടി അവസാന ഓവര്‍ എറിയാനെത്തിയത് റാഷിദ് ഖാനാണ്. ആദ്യ രണ്ട് പന്തുകളില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി രണ്ട് സിക്സര്‍ അടിക്കുകയായിരുന്നു ധോണി. പിന്നീടുള്ള മൂന്ന് പന്തുകളില്‍ റണ്‍സൊന്നും എടുത്തില്ല. അവസാന പന്തില്‍ ഒരു ഫോര്‍ കൂടി നേടി. കളി കഴിയുമ്പോള്‍ 11 പന്തില്‍ 26 റണ്‍സെടുത്ത് ധോണി പുറത്താകാതെ നില്‍ക്കുകയായിരുന്നു. കളി തോറ്റെങ്കിലും തലയുടെ വിളയാട്ടം കണ്ടല്ലോ എന്നാണ് ചെന്നൈ ആരാധകര്‍ പോലും സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. അതേസമയം റാഷിദ് ഖാനെ കളിക്കാന്‍ ധോണിക്ക് അറിയില്ലെന്ന് വിമര്‍ശിച്ചവരൊക്കെ എവിടെയെന്ന് വളരെ സീരിയസായി ധോണി ആരാധകര്‍ ചോദിക്കുകയും ചെയ്യുന്നു.