അനുബന്ധ വാര്‍ത്തകള്‍
- പ്ലേ ഓഫിൽ കയറുന്നതിനല്ല, കളിക്കുന്നത് ആത്മാഭിമാനം കാക്കാൻ, ഇനിയും ആരാധകരെ നിരാശപ്പെടുത്താനാകില്ല: കോലി
- PBKS: എന്തിനോ തിളക്കുന്ന സാമ്പാർ, തുടർച്ചയായ പത്താം തവണയും പ്ലേ ഓഫിൽ കയറാതെ പഞ്ചാബ് പുറത്ത്
- King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം
- Virat Kohli: 600 മാർക്ക് പിന്നെയും കടന്ന് കോലി, അപൂർവ നേട്ടത്തിൽ കെ എൽ രാഹുലിനൊപ്പം
- K L Rahul LSG: അന്ന് ധോനിയെ പോലും പുറത്താക്കിയ ആളാണ്, രാഹുലും പുറത്തേക്ക് പോയേക്കാം
CSK vs GT : എതിരാളികൾ ഗുജറാത്ത്, ചെന്നൈയ്ക്ക് ഇന്ന് വിജയം നിർണായകം
GT vs CSK, IPL
മതീഷ പതിരാന, മുസ്തഫിസുര്‍ എന്നിവരില്ലാത്ത ചെന്നൈ ബൗളിംഗ് ദുര്‍ബലമാണ്. എന്നാല്‍ പഞ്ചാബിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇരുവരുടെയും അഭാവം ടീമിനെ ബാധിച്ചിരുന്നില്ല. പഞ്ചാബിനെ 139 റണ്‍സിന് പിടിച്ചുകെട്ടാന്‍ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. തുഷാര്‍ ദേഷ്പാണ്ഡെയായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ നിരയില്‍ തിളങ്ങിയത്.
ബാറ്റിംഗില്‍ റുതുരാജ് ഗെയ്ക്ക്വാദ് മാത്രമാണ് ഫോമിലുള്ളത്. ആദ്യ മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിരുന്ന ശിവം ദുബെയ്ക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ തിളങ്ങാനായിട്ടില്ല. അതേസമയം ഗുജറാത്ത് നിരയില്‍ ബാറ്റിംഗില്‍ സായ് സുദര്ശന് ഒഴികെ ആര്‍ക്കും തന്നെ തിളങ്ങാനായിട്ടില്ല. സുദര്ശന് റണ്‍സ് നേടുന്നുണ്ടെങ്കിലും മോശം സ്ട്രൈക്ക് റേറ്റ് ടീമിന് ഗുണം ചെയ്യുന്നില്ല. ശുഭ്മാന്‍ ഗില്‍,ഡേവിഡ് മില്ലര്‍ എന്നിവരും മോശമായതോടെ ഗുജറാത്ത് ബാറ്റിംഗ് ശോകമാണ്. ബൗളിംഗില്‍ റാഷിദ് ഖാനും ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല.