Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിന് പണി കൊടുത്ത് ഗുജറാത്ത്; പ്ലേ ഓഫ് കാണാതെ പുറത്താകുമോ?

ഗുജറാത്തിനെതിരെ ജയിച്ചാല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫിനോട് അടുത്തെത്താമായിരുന്നു

Chennai Super Kings
Chennai Super Kings
രേണുക വേണു| Last Modified ശനി, 11 മെയ് 2024 (07:49 IST)

Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. നിര്‍ണായക മത്സരത്തില്‍ 35 റണ്‍സിനാണ് ചെന്നൈ ഗുജറാത്തിനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടിയപ്പോള്‍ ചെന്നൈയുടെ ഇന്നിങ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 196 എന്ന നിലയില്‍ അവസാനിച്ചു. ഗുജറാത്തിനു വേണ്ടി ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി.

ഗുജറാത്തിനെതിരെ ജയിച്ചാല്‍ ചെന്നൈയ്ക്ക് പ്ലേ ഓഫിനോട് അടുത്തെത്താമായിരുന്നു. ഗുജറാത്തിനെതിരായ തോല്‍വിക്ക് ശേഷം 12 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈയുടെ സ്ഥാനം. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കേണ്ട അവസ്ഥയിലാണ് ചെന്നൈ ഇപ്പോള്‍. രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ചെന്നൈയുടെ ഇനിയുള്ള എതിരാളികള്‍.

മൂന്നാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരബാദിന് 12 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റ് ഉണ്ട്. അഞ്ചും ആറും സ്ഥാനങ്ങളിലുള്ള ഡല്‍ഹിക്കും ലഖ്‌നൗവിനും 12 കളികളില്‍ നിന്ന് ആറ് ജയത്തോടെ 12 പോയിന്റ്. ഈ മൂന്ന് ടീമും ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശക്തരായ എതിരാളികള്‍ ആയിരിക്കും. ഇവരുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ഇനി ചെന്നൈയുടെ മുന്നോട്ടുള്ള പോക്ക്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :