അനുബന്ധ വാര്‍ത്തകള്‍
- പന്ത് മാച്ച് ഫിക്‌സിങ് നടത്തിയോ? അതിരൂക്ഷമായി പ്രതികരിച്ച് ആരാധകര്‍, ആ തീരുമാനം മണ്ടത്തരം
- പടയപ്പയായി ഉത്തപ്പ, ക്ലാസിക് ഗെയ്ക്വാദ്, ക്ലൈമാക്സില്‍ തലയാട്ടം; ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍
- തുടക്കം മിന്നിച്ച് ഷാ, ഏറ്റുപിടിച്ച് പന്തും ഹെറ്റ്മയറും; ഡല്‍ഹിക്ക് മികച്ച സ്കോര്‍
- ആദ്യം ധോണിയുമായി പ്രണയം, പിന്നെ യുവരാജ്; ക്രിക്കറ്റിന്റെ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞുനിന്ന ദീപിക പദുക്കോണ്‍
- ധോണി ബാറ്റ് ചെയ്യുന്നത് കണ്ടപ്പോള്‍ കുറച്ചുസമയം ഉറങ്ങാമെന്ന് തോന്നി; ട്രോളി സെവാഗ്
'ഞാന്‍ ഇറങ്ങിക്കോളാം'; റിതുരാജിന്റെ വിക്കറ്റിനു ശേഷം ധോണി എത്തിയത് ചോദിച്ചുവാങ്ങി, വെളിപ്പെടുത്തല്‍
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയര്‍ മത്സരത്തില്‍ റിതുരാജ് ഗെയ്ക്വാദിന്റെ വിക്കറ്റിനു ശേഷം മഹേന്ദ്രസിങ് ധോണി ബാറ്റ് ചെയ്യാനെത്തിയത് ചോദിച്ചുവാങ്ങി. രവീന്ദ്ര ജഡേജയ്ക്ക് മുന്‍പ് താന്‍ ഇറങ്ങാമെന്ന് ധോണി തീരുമാനിക്കുകയായിരുന്നു. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'റിതുരാജിന്റെ വിക്കറ്റിനു ശേഷം അടുത്തത് ആര് ഇറങ്ങണമെന്നതിനെ കുറിച്ച് ഡ്രസിങ് റൂമില്‍ ചര്‍ച്ച നടന്നു. ഞാന്‍ എല്ലാ താരങ്ങളെയും നോക്കി. ധോണിയുടെ കണ്ണിലേക്ക് നോട്ടം എത്തിയ സമയത്ത് അദ്ദേഹം മുന്നോട്ടുവന്ന് ഇങ്ങനെ പറഞ്ഞു, 'ഞാന്‍ പോകാം'; ആവശ്യമായ സമയത്ത് അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അത് ഫലം കണ്ടു,' ഫ്‌ളെമിങ് പറഞ്ഞു.
ഈ സീസണില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന രവീന്ദ്ര ജഡേജയെ ഡഗ്ഔട്ടില്‍ ഇരുത്തിയാണ് ധോണി ഡല്‍ഹിക്കെതിരെ ബാറ്റ് ചെയ്യാനെത്തിയത്. ആദ്യ ബോള്‍ തന്നെ സിക്‌സ് പായിച്ചാണ് ധോണി തന്റെ വരവ് അറിയിച്ചത്. പിന്നീട് അവസാന ഓവറില്‍ ധോണി മൂന്ന് ഫോര്‍ അടിച്ച് കളി ജയിപ്പിച്ചു.