അനുബന്ധ വാര്‍ത്തകള്‍
- പടയപ്പയായി ഉത്തപ്പ, ക്ലാസിക് ഗെയ്ക്വാദ്, ക്ലൈമാക്‌സില്‍ തലയാട്ടം; ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍
- തുടക്കം മിന്നിച്ച് ഷാ, ഏറ്റുപിടിച്ച് പന്തും ഹെറ്റ്മയറും; ഡല്‍ഹിക്ക് മികച്ച സ്കോര്‍
- റിക്കി പോണ്ടിങ്ങിനും റിഷഭ് പന്തിനും അശ്വിനില്‍ വലിയ പ്രതീക്ഷയില്ല, ഇങ്ങനെയാണെങ്കില്‍ അടുത്ത കളി പുറത്തിരിക്കും: ഗൗതം ഗംഭീര്‍
- ചെന്നൈയ്ക്ക് തലവേദന മധ്യനിര; ഈ രണ്ട് വിക്കറ്റുകള്‍ വേഗം പോയാല്‍ എതിരാളികള്‍ക്ക് ആധിപത്യം
- 'അച്ഛേടെ ടീം എങ്ങനേലും ജയിക്കണേ'; സാക്ഷിയുടെ മടിയിലിരുന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കുന്ന സിവ, പക്ഷേ തലയുടെ ടീം തോറ്റു
പന്ത് മാച്ച് ഫിക്‌സിങ് നടത്തിയോ? അതിരൂക്ഷമായി പ്രതികരിച്ച് ആരാധകര്‍, ആ തീരുമാനം മണ്ടത്തരം
ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആരാധകര്‍. ഡല്‍ഹി നായകന്‍ റിഷഭ് പന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ രംഗത്തെത്തി. പന്ത് മാച്ച് ഫിക്‌സിങ് നടത്തിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അവസാന ഓവര്‍ ടോം കറാന് നല്‍കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. കഗിസോ റബാഡയെ പോലെ പരിചയ സമ്പത്തുള്ള സീനിയര്‍ താരത്തിനു ഒരോവര്‍ ശേഷിക്കെ സ്ലോ ബോളുകള്‍ എറിയുന്ന ടോം കറാന് അവസാന ഓവര്‍ നല്‍കിയത് വിവേകശൂന്യമായ നടപടിയായെന്ന് പലരും കുറ്റപ്പെടുത്തി.
അക്ഷര്‍ പട്ടേലിനും ഒരു ഓവര്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍, താരതമ്യേന നല്ല രീതിയില്‍ മൂന്ന് ഓവര്‍ എറിഞ്ഞതിനാലാണ് ടോം കറാന് അവസാന ഓവര്‍ നല്‍കാന്‍ താന്‍ തീരുമാനിച്ചതെന്നാണ് പന്തിന്റെ ന്യായീകരണം. ടോം കറാന്റെ അവസാന ഓവറില്‍ 13 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന ഓവറിലെ നാലാം പന്തില്‍ മത്സരം ചെന്നൈ ജയിച്ചു.