ഐപിഎല്‍: കെ.എല്‍.രാഹുല്‍ പഞ്ചാബ് വിടും, ലക്‌നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാകാന്‍ സാധ്യത

രേണുക വേണു| Last Modified വ്യാഴം, 25 നവം‌ബര്‍ 2021 (10:12 IST)

ഐപിഎല്ലില്‍ കെ.എല്‍.രാഹുല്‍ ഫ്രാഞ്ചൈസി മാറുന്നു. നിലവില്‍ പഞ്ചാബ് കിങ്‌സ് നായകനാണ് രാഹുല്‍. മഹാലേലത്തിനു മുന്നോടിയായി പഞ്ചാബ് നിലനിര്‍ത്തുന്ന താരങ്ങളില്‍ രാഹുല്‍ ഉണ്ടാകില്ല. പുതിയ നായകനെ നിയോഗിക്കാനാണ് പഞ്ചാബ് ഫ്രാഞ്ചൈസിയുടെ തീരുമാനം. പഞ്ചാബില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ നേരത്തെ അറിയിച്ചതായാണ് സൂചന.

2022 ഐപിഎല്ലിലേക്ക് അഹമ്മദാബാദ്, ലക്‌നൗ ഫ്രാഞ്ചൈസികളാണ് പുതിയതായി എത്തിയിരിക്കുന്നത്. ഇതില്‍ ലക്‌നൗ ഫ്രാഞ്ചൈസിയുമായി കെ.എല്‍.രാഹുല്‍ ധാരണയിലെത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബ് കിങ്‌സുമായുള്ള ബന്ധം ഉപേക്ഷിച്ച് ലക്‌നൗ ഫ്രാഞ്ചൈസിയെ നയിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് രാഹുല്‍ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :