സ്കൂളിൽ പോലും എന്നെ ആരും ശിക്ഷിച്ചിട്ടില്ല, ബിസിസിഐയുടെ സസ്പെൻഷനിൽ തകർന്നു പോയി

KL Rahul and Shreyas Iyer
KL Rahul and Shreyas Iyer
അഭിറാം മനോഹർ|
ഒരു അഭിമുഖത്തിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍. അന്ന് നേരിട്ട നടപടി ജീവിതത്തിലും കരിയറിലും വലിയ തിരിച്ചടിയായി മാറിയെന്നും അതിന്റെ മുറിപ്പാട് ഇപ്പോഴും ഉണ്ടെന്നും രാഹുല്‍ പ്രതികരിച്ചു. 2019ല്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നടത്തിയ ഒരു ടോക് ഷോയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ചേര്‍ന്ന് നല്‍കിയ അഭിമുഖമായിരുന്നു അന്ന് വിവാദമായി മാറിയത്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പോലും തന്നെ ആരും സസ്‌പെന്‍ഡ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല എന്നും ഇന്ത്യന്‍ ടീമില്‍ നിന്നും നടപടിയുണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്നും ജീവിതത്തിലും കരിയറിലും അത് വലിയ തിരിച്ചടിയായെന്നും കെ രാഹുല്‍ പറയുന്നു. ഇന്ത്യന്‍ ടീമില്‍ കളിച്ചപ്പോള്‍ ഒരുപാട് ആളുകളില്‍ നിന്നും വലിയ ആത്മവിശ്വാസം ലഭിച്ചിരുന്നു. എന്നാല്‍ വിവാദമുണ്ടായതോടെ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യാറ്. രാഹുല്‍ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചു.

നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതൊന്നും മാതാപിതാക്കള്‍ ചോദിക്കാതെ തന്നെ അവരോട് പറയാറുണ്ടെന്നും ടോക് ഷോയില്‍ കരണ്‍ ജോഹറിനോട് ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞിരുന്നു. ഇതിനോടൊപ്പം ചില പരാമര്‍ശങ്ങള്‍ കെ എല്‍ രാഹുലും നടത്തിയിരുന്നു. ഇതോടെയാണ് ഏകദിന പരമ്പരയുടെ ഭാഗമായി ഓസ്‌ട്രേലിയയിലായിരുന്ന 2 പേരെയും നടപടിയുടെ ഭാഗമായി ബിസിസിഐ സസ്‌പെന്‍ഡ് ചെയ്ത് നാട്ടിലേക്ക് അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :