അനുബന്ധ വാര്‍ത്തകള്‍
- കുട്ടി ക്രിക്കറ്റിലും തിളങ്ങണം, വീണ്ടും ഐപിഎൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സ്റ്റീവ് സ്മിത്ത്
- ലേലത്തില്‍ വന്നാല്‍ ആര്‍സിബിയില്‍ കളിക്കാന്‍ ആഗ്രഹം, റിങ്കുവിന്റെ പ്രതികരണം ആഘോഷമാക്കി ആര്‍സിബി ആരാധകര്‍
- അത് ഞങ്ങളുടെ ബുദ്ധിയല്ല, നിർദേശം മുന്നോട്ട് വെച്ചത് ബിസിസിഐ എന്ന് ചെന്നൈ സൂപ്പർ കിംഗ്സ്
- പി കെ ശശിക്കെതിരെ കടുത്ത നടപടിയുമായി സിപിഎം, തിരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി
- 'ആ പരിപ്പ് ഇനി വേവില്ല'; ലേലത്തില്‍ വിളിച്ച ശേഷം കളിക്കാന്‍ വരാതിരുന്നാല്‍ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഐപിഎല്‍ ടീം ഉടമകള്‍
സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയൻ്സ് ഉപദേഷ്ടാവാകുമെന്ന് റിപ്പോർട്ടുകൾ
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന്റെ പുതിയ ഊപദേഷ്ടാവായി മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മെന്റര്‍ റോളിനൊപ്പം ടീമിന്റെ ബൗളിംഗ് പരിശീലകനായും സഹീര്‍ പ്രവര്‍ത്തിക്കും. മുന്‍ ഓസീസ് താരമായ ജസ്റ്റിന്‍ ലാംഗറാണ് നിലവിലെ ടീമിന്റെ മുഖ്യ പരിശീലകന്‍. ആദം വോജസ്,ലാന്‍സ് ക്ലൂസ്‌നര്‍,ജോണ്ടി റോഡ്‌സ് എന്നിവരാണ് കോച്ചിങ്ങ് സ്റ്റാഫിലെ മറ്റ് അംഗങ്ങള്‍.
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി സഹീര്‍ ഖാനെ പരിഗണിച്ചിരുന്നെങ്കിലും മോര്‍ക്കലിനാണ് സ്ഥാനം ലഭിച്ചത്. ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളും 200 ഏകദിനങ്ങളും 17 ടി20 മത്സരങ്ങളിലുമാണ് സഹീര്‍ ഖാന്‍ കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകളില്‍ കളിചിട്ടുള്ള സഹീര്‍ ഖാന്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലകനായും പ്രവര്‍ത്തിചിട്ടുണ്ട്.