1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. KL Rahul may miss the whole IPL season

ചെന്നൈക്കെതിരെ കളിക്കില്ല, കെ എൽ രാഹുലിൻ്റെ പരിക്ക് ഗുരുതരം: ഐപിഎൽ സീസൺ നഷ്ടമാകും

IPL
ഐപിഎൽ പതിനാറാം സീസണിൽ ആർസിബിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ലഖ്നൗ നായകൻ ഇന്ന് ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കില്ല. കെ എൽ രാഹുലിൻ്റെ ആരോഗ്യനില ബിസിസിഐ നിരീക്ഷിച്ചുവരികയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ സംഘത്തിൻ്റെ നിർദേശപ്രകാരമാകും അവശേഷിക്കുന്ന മത്സരങ്ങളിൽ കെ എൽ രാഹുൽ കളിക്കുമോ എന്നതിൽ തീരുമാനമാകുക. താരത്തിന് ഈ ഐപിഎൽ സീസൺ നഷ്ടമാകുമെന്നാണ് ലഭിക്കുന്ന വിവരം.
 
ഇന്ന് ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിൽ കെ എൽ രാഹുലിന് പകരം ക്രുണാൽ പാണ്ഡ്യയായിരിക്കും ലഖ്നൗവിനെ നയിക്കുക. ലഖ്നൗവിൽ ഉച്ചകഴിഞ്ഞ് 3:30നാണ് മത്സരം. പോയിൻ്റ് പട്ടികയിലെ ആദ്യ നാലിൽ തുടരാൻ ഇന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കേണ്ടത് ചെന്നൈക്കും ലഖ്നൗവിനും ആവശ്യമാണ്. ആർസിബിക്കെതിരായ മത്സരത്തിൽ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടയാണ് താരത്തിന് പരിക്കേറ്റത്. അവസാന സ്ഥാനക്കാരനായി ബാറ്റിംഗിനിറങ്ങിയെങ്കിലും നടക്കാൻ പോലും കെ എൽ രാഹുലിനായിരുന്നില്ല.
 
അടുത്ത ലേഖനം
ആദ്യം ബഹുമാനിക്കാൻ പഠിക്കു, കോലിയുമായുള്ള വഴക്കിന് പിന്നാലെ നവീൻ ഉൾ ഹഖിന് ഉപദേശവുമായി ഷാഹിദ് അഫ്രീദി